ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സമൂഹ നോമ്പുതുറ
text_fieldsഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ റിയാദ് സോൺ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. പ്രവാസി ഭാരതീയ കേരള കർമശ്രേഷ്ഠ 2023 അവാർഡ് ജേതാവ് ഗഫൂർ കൊയിലാണ്ടിയെ ചടങ്ങിൽ ആദരിച്ചു. റിയാദ് സുലൈമാനിയ മലസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അബ്ദുൽ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. ഗഫൂർ കൊയിലാണ്ടിക്ക് സംഘടനയുടെ ഉപഹാരം ജോസഫ് അതിരുങ്കൽ കൈമാറി. സെക്രട്ടറി രാജേഷ് ഉണ്ണിയാറ്റിൽ പൊന്നാട അണിയിച്ചു. പ്രസിഡൻറ് മജീദ് പൂളക്കാടി, രക്ഷാധികാരി നിഹാസ് പാനൂർ, ജലീൽ കണ്ണൂർ, ഗഫൂർ കൊയിലാണ്ടി സംസാരിച്ചു. എക്സി.അംഗങ്ങളായ നിഹാസ് പാനൂർ, സുബൈർ കൊടുങ്ങല്ലൂർ, ഷരീഫ് തട്ടത്താഴത്ത്, ടി.എ. ഇബ്രാഹിം, അഷ്റഫ് പള്ളിക്കൽ, നാസർ കാസിം, ബൈജു ആൻഡ്രൂസ്, ഹസൻ പന്മന, നൗഷാദ്, വി.കെ. രജീഷ്, അഷ്റഫ് പുതുക്കോട്, അസ്ലം ഹരിപ്പാട്, കെ.ടി. അനീഷ്, ജാഫർ മണ്ണാർക്കാട് എന്നിവർ സമൂഹ നോമ്പുതുറക്ക് നേതൃത്വം നൽകി. രാജേഷ് ഉണ്ണിയാറ്റിൽ സ്വാഗതവും കാദർ കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.

