Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ...

ജിദ്ദ വിമാനത്താവളത്തിന് ആഗോള പരിസ്ഥിതി ബഹുമതി

text_fields
bookmark_border
ജിദ്ദ വിമാനത്താവളത്തിന് ആഗോള പരിസ്ഥിതി ബഹുമതി
cancel

ജിദ്ദ: ജിദ്ദയിലെ കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിന് അന്താരാഷ്​ട്ര തലത്തിൽ തിളക്കമാർന്ന അംഗീകാരം. വിമാനത്താവളത്തിലെ ‘ടെർമിനൽ 1’ കെട്ടിടത്തിന് അമേരിക്കയിലെ ‘യു.എസ് ഗ്രീൻ ബിൽഡിങ്​ കൗൺസിലി​’െൻറ പ്രശസ്തമായ ‘ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ’ ലഭിച്ചു. പരിസ്ഥിതി സൗഹൃദപരമായി നിർമിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മികച്ച കെട്ടിടങ്ങൾക്കാണ് ഈ ആഗോള ബഹുമതി നൽകുന്നത്.

8,10,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കൂറ്റൻ ടെർമിനൽ, ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ നേടുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ഒറ്റ കെട്ടിടമായി മാറി ചരിത്രം കുറിക്കുകയും ചെയ്തു. വൈദ്യുതിയും ഊർജ്ജവും വളരെ കാര്യക്ഷമമായി ഉപയോഗിക്കുക, ജലസംരക്ഷണം ഉറപ്പുവരുത്തുക, കെട്ടിടത്തിനകത്ത് മികച്ച വായുസഞ്ചാരവും അന്തരീക്ഷ ഗുണനിലവാരവും നിലനിർത്തുക, മാലിന്യങ്ങളും മറ്റ് വിഭവങ്ങളും പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുക തുടങ്ങിയ ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതോടൊപ്പം പ്രകൃതിയെ സംരക്ഷിക്കാനും ജിദ്ദ വിമാനത്താവള കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഈ പുരസ്കാരം വ്യക്തമാക്കുന്നു. സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് വലിയ കരുത്തുപകരുന്ന ഈ നേട്ടം, രാജ്യത്ത് പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാന സൗകര്യങ്ങൾ വളർത്തിയെടുക്കുന്നതിൽ ജിദ്ദ കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തി​െൻറ സ്ഥാനം കൂടുതൽ ഉയർത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsJeddah AirportEnvironmental Award
News Summary - ജിദ്ദ വിമാനത്താവളത്തിന് ആഗോള പരിസ്ഥിതി ബഹുമതി
Next Story