Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റി​യാ​ദി​ൽ ആ​ഗോ​ള ഊ​ർ​ജ ഉ​ച്ച​കോ​ടി

text_fields
bookmark_border
ഊ​ർ​ജ സു​ര​ക്ഷ​യും സു​സ്ഥി​ര വി​ക​സ​ന​വും ച​ർ​ച്ച​യാ​കു​ന്നു, പ​ഞ്ച​ദി​ന ഡ​ബ്ള്യു .പി.​സി എ​ന​ർ​ജി കോ​ൺ​ഗ്ര​സി​ൽ 25,000 ത്തി​ല​ധി​കം പ്ര​തി​നി​ധി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്
റി​യാ​ദി​ൽ ആ​ഗോ​ള ഊ​ർ​ജ ഉ​ച്ച​കോ​ടി
cancel

റി​യാ​ദ്: ആ​ഗോ​ള ഊ​ർ​ജ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 25-ാമ​ത് വേ​ൾ​ഡ് പെ​ട്രോ​ളി​യം കോ​ൺ​ഗ്ര​സി​ൽ (ഡ​ബ്ള്യു.​പി.​സി എ​ന​ർ​ജി കോ​ൺ​ഗ്ര​സ് ) വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്നു. ഒ​ക്ടോ​ബ​ർ 11 മു​ത​ൽ 15 വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഊ​ർ​ജ മ​ന്ത്രി​മാ​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ൾ, ശാ​സ്ത്ര​ജ്ഞ​ർ, ഊ​ർ​ജ വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

‘എ​ല്ലാ​വ​ർ​ക്കും ഊ​ർ​ജ ഭാ​വി​യി​ലേ​ക്കു​ള്ള വ​ഴി​ക​ൾ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​യു​ടെ സ്ഥി​ര​ത, ഊ​ർ​ജ വി​ത​ര​ണ സു​ര​ക്ഷ, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, സു​സ്ഥി​ര ഊ​ർ​ജ വി​ക​സ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.

സൗ​ദി അ​റേ​ബ്യ​ൻ ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ ആ​ഗോ​ള ഊ​ർ​ജ സു​ര​ക്ഷ​യു​ടെ​യും ദീ​ർ​ഘ​കാ​ല ഊ​ർ​ജ ന​യ​ങ്ങ​ളു​ടെ​യും പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കി.

വി​വി​ധ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഊ​ർ​ജ വി​പ​ണി​യി​ലെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​നും ഭാ​വി​യി​ലെ ഊ​ർ​ജ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും സ​മ്മേ​ള​നം വ​ഴി​യൊ​രു​ക്കും. ഇ​തോ​ടൊ​പ്പം, ഒ​ക്ടോ​ബ​ർ 11-ന് ​റി​യാ​ദി​ൽ ന​ട​ന്ന 17-ാമ​ത് ഇ​ന്റ​ർ​നാ​ഷ​ണ​ൽ എ​ന​ർ​ജി ഫോ​റം മ​ന്ത്രി​ത​ല യോ​ഗ​വും ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​യു​ടെ സ്ഥി​ര​ത, നി​ക്ഷേ​പ​ക​രു​ടെ വി​ശ്വാ​സം, ഉ​ൽ​പ്പാ​ദ​ക-​ഉ​പ​ഭോ​ക്തൃ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം എ​ന്നി​വ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി.

ആ​ഗോ​ള ഊ​ർ​ജ മേ​ഖ​ല​യി​ലെ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം അ​ന്താ​രാ​ഷ്ട്ര ഊ​ർ​ജ സ​ഹ​ക​ര​ണ​ത്തി​നും ഭാ​വി​യി​ലെ ഊ​ർ​ജ വെ​ല്ലു​വി​ളി​ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും പ്ര​ധാ​ന വേ​ദി​യാ​യി മാ​റു​ക​യാ​ണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Global Energy Summit in Riyadh
Next Story