ജി.കെ.പി.എ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു
text_fieldsഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്യുന്നു
റിയാദ്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) റിയാദ് ഘടകം പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.
റോയൽ സ്പൈസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി ഗഫൂർ കൊയിലാണ്ടി പ്രസിഡൻറ് അബ്ദുൽ മജീദ് പൂളക്കാടിക്ക് കലണ്ടർ നൽകി പ്രകാശനം നിർവഹിച്ചു. അംഗങ്ങൾക്ക് ക്രിസ്തുമസ്, പുതുവത്സരാശംസകൾ നേർന്നു. സെക്രട്ടറി രാജേഷ് ഉണ്ണിയാട്ടിൽ, രക്ഷാധികാരി നിഹാസ് പാനൂര്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷെരീഫ് തട്ടതാഴത്ത്, ബൈജു ആൻഡ്രൂസ്, അഷ്റഫ് പള്ളിക്കൽ, ഷാനവാസ് വെംബ്ലി, കെ.ടി. അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

