ജി.കെ.പി.എ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു
text_fieldsജി.കെ.പി.എ പുതുവർഷ കലണ്ടർ ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ പ്രകാശനം ചെയ്യുന്നു
റിയാദ്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) പുതുവർഷ കലണ്ടർ പുറത്തിറക്കി. റിയാദ് സുലൈമാനിയ മലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ പ്രകാശനം ചെയ്തു.
രക്ഷാധികാരി ഗഫൂർ കൊയിലാണ്ടി കലണ്ടർ ഏറ്റുവാങ്ങി. പ്രസിഡൻറ് അബ്ദുൽ മജീദ് പൂളക്കാടി അധ്യക്ഷതവഹിച്ചു. രക്ഷാധികാരി നിഹാസ് പാനൂർ, എക്സിക്യുട്ടിവ് അംഗങ്ങളായ ടി.എ. ഇബ്രാഹിം, ബൈജു ആൻഡ്രൂസ്, ജാഫർ മണ്ണാർക്കാട്, അഷ്റഫ് പള്ളിക്കൽ, ഷാനവാസ്, ഷൈജു എന്നിവർ സംസാരിച്ചു. സെക്രട്ടറി രാജേഷ് ഉണ്ണിയാട്ടിൽ സ്വാഗതവും ശരീഫ് തട്ടതാഴത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

