ജി.കെ.പി.എ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsജി.കെ.പി.എ ഖമീസ് മുശൈത്ത് ഘടകം സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽനിന്ന്
ഖമീസ് മുശൈത്ത്: സൗദി അറേബ്യൻ പ്രഥമ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ജി.കെ.പി.എ ഖമീസ് മുശൈത്ത് ഘടകം ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അബഹ മെറ്റേർനിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചുനടന്ന ക്യാമ്പിൽ 35ഓളം പേർ പങ്കെടുത്തു.
22 പേർ രക്തം ദാനംനൽകി. മുഖ്യ രക്ഷാധികാരി ഡോ. അബ്ദുൽ ഖാദർ ആശംസ നേർന്നു. ധർമരാജൻ ക്യാമ്പിന് നേതൃത്വം നൽകി. എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ് പൂവ്വത്താണി, സാദിഖ് ഒതുക്കുങ്ങൽ, മജീദ് മണ്ണാർക്കാട്, ഷിഹാബ് സക്കരിയ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. പ്രസിഡന്റ് സത്താർ ഒലിപ്പുഴ നന്ദി പറഞ്ഞു.

