Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിസാനിൽ പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
പാറക്കൽ ഇസ്മാഈൽ
ജീസാൻ: സാംതയിൽ പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു. പഴയന്നൂർ സ്വദേശി പാറക്കൽ ഇസ്മാഈൽ ആണ് മരിച്ചത്. 35 വർഷമായി സാംതയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അഞ്ചു മാസം മുമ്പാണ് നാട്ടിൽ അവധിക്ക് പോയത്.
പരേതനായ പാറക്കൽ മുത്ത് മുഹമ്മദിൻറെയും ബീഫാത്തിമയുടെയും മകനാണ്. ഷരീഫയാണ് ഭാര്യ. ഫർസാന, ഫൈസൽ, ഫർഹാന എന്നിവർ മക്കളാണ്. സാംതയിൽ തന്നെ ജോലി ചെയ്യുന്ന സൈദ് മുഹമ്മദ്, ജീസാനിൽ ജോലി ചെയ്യുന്ന അലി പാറക്കൽ എന്നിവർ സഹോദരങ്ങളാണ്.
ജീസാനിലെ മലയാളി സംഘടനയായ 'ജല' രൂപീകരണ കാലം മുതൽ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ ജറാദിയ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.
Next Story

