എം. വിജേഷ് ആരേഴിക്ക് കേളിയുടെ യാത്രയയപ്പ്
text_fieldsറിയാദ്: ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയാകമ്മിറ്റി അംഗവും സൈബർ വിഭാഗം കൺവീനറുമായ എം. വിജേഷ് ആരേഴിക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ വിജേഷ് റിയാദിൽ എൻജിനീയറായാണ് ജോലി ചെയ്തിരുന്നത്. യാത്രയയപ്പ് ചടങ്ങിൽ ഏരിയ പ്രസിഡൻറ് ജെറി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ദുർമ യൂനിറ്റ് സെക്രട്ടറി നൗഷാദ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ നടരാജൻ, ഗോപി, സുരേഷ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി അനീഷ് അബൂബക്കറും, ദുർമ യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി നൗഷാദും വിജേഷിന് സമ്മാനിച്ചു. അനീഷ് അബൂബക്കർ സ്വാഗതവും എം. വിജേഷ് ആരേഴി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

