‘ജിയോ ടൂറിസം’ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ടൂറിസം കമീഷൻ
text_fieldsജിദ്ദ: നവീന വിനോദസഞ്ചാര ആശയമായ ‘ജിയോ ടൂറിസ’ത്തിെൻറ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ സൗദി അറേബ്യ ശ്രമം തുടങ്ങി. വിഷൻ 2030 െൻറ ചുവടുപിടിച്ച് വിനോദ സഞ്ചാര മേഖലയുടെ വൈവിധ്യവത്കരണത്തിെൻറ ഭാഗമായാണ് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) ജിയോ ടൂറിസം പരിഗണിക്കുന്നത്.
പരിസ്ഥിതി, പൈതൃകം, സൗന്ദര്യം, സംസ്കാരം, പ്രദേശവാസികളുടെ ക്ഷേമം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പ്രദേശത്തിെൻറ വ്യതിരിക്തമായ ഭൂമിശാസ്ത്ര സ്വഭാവത്തെ അടയാളപ്പെടുത്തുന്നതാണ് ജിേയാ ടൂറിസം എന്ന ആശയം.
ഒരുസ്ഥലത്തിെൻറ കേവല സൗന്ദര്യം ഉപരിപ്ലവമായി ആസ്വദിച്ച് മടങ്ങുന്നതിന് പകരം സഞ്ചാരിക്ക് ആ ഇടത്തെ കുറിച്ച് ആഴത്തിൽ അറിയാനുള്ള അവസരമാണ് ഇതൊരുക്കുന്നത്.
ലോകത്തെ വളർന്നുവരുന്ന വിനോദസഞ്ചാര ശാഖകളിലൊന്നാണ് ഇപ്പോൾ ജിയോ ടൂറിസം. ഭൂമിശാസ്ത്ര പരമായ പ്രത്യേകതകളെ പരമാവധി വിപണനം ചെയ്യാൻ ഇതുവഴി സാധിക്കും. പ്രകൃതിക്കോ ഭൗമ സവിശേഷതകൾക്കോ കോട്ടം തട്ടിക്കാത്ത നിലയിൽ സുരക്ഷിതമായി ജിയോ ടൂറിസം നടപ്പാക്കാനാണ് എസ്.സി.ടി.എച്ച് ആലോചിക്കുന്നത്. ഇതിനായി സ്പെഷൽ പ്രോഗ്രാമുകൾ കമീഷൻ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
