Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകു​ഞ്ഞു...

കു​ഞ്ഞു തീ​ർ​ഥാ​ട​ക​ക്ക്​ സ​മ്മാ​ന​വും ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി സൗ​ദി സ​ർ​ക്കാ​ർ

text_fields
bookmark_border
കു​ഞ്ഞു തീ​ർ​ഥാ​ട​ക​ക്ക്​ സ​മ്മാ​ന​വും  ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി സൗ​ദി സ​ർ​ക്കാ​ർ
cancel
camera_alt??????????????????? ???????? ?????? ????????????? ???????????????? ?????????????? ??????? ????????????????? ????????????????. ????????? ??????????? ???????
ജി​ദ്ദ: ഇ​ന്ത്യ​ൻ ഹ​ജ്ജ്​ സം​ഘ​ത്തി​ലെ ആ​ദ്യ ക​ൺ​മ​ണി​ക്ക്​ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​ങ്ങ​ളു​മാ ​യി സൗ​ദി അ​ധി​കൃ​ത​രെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ്വ​ദേ​ശി​നി ഷ​ഹ​നാ​സാ​ണ്​ മ​ദീ​ന​യി​ൽ ആ​ ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യ​ത്. വി​വ​ര​മ​റി​ഞ്ഞ്​ കു​ഞ്ഞി​​​െൻറ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി​​ അ​ധി ​കൃ​ത​ർ എ​ത്തു​ക​യാ​യി​രു​ന്നു.

പി​താ​വ്​ ദി​ൽ​ഷാ​ദി​ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ അ​ഹ്​​വാ​ലു​ൽ മ​ദ​നി​യ ഒാ​ഫി​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൈ​മാ​റി. അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​ണ് ഇൗ ​ന​ട​പ​ടി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.​ അ​ഹ്​​മ​ദ്​ അ​ൽ മ​ദീ​ന എ​ന്നാ​ണ്​ കു​ട്ടി​ക്ക്​ പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മ​ദീ​ന​യി​ലെ താ​മ​സ​സ്​​ഥ​ല​ത്തു​ പോ​യി പി​താ​വി​ന്​ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൈ​മാ​റാ​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു എ​ന്ന്​ വ​ക്​​താ​വ്​ മു​ഹ​മ്മ​ദ്​ അ​ൽ ജാ​സി​ർ പ​റ​ഞ്ഞു. മ​ദീ​ന​യി​ൽ ​ കു​ഞ്ഞു ജ​നി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം പി​താ​വ്​ ദി​ൽ​ഷാ​ദ്​ പ​ങ്കു​വെ​ച്ച​താ​യും ആ​ശു​പ​ത്രി​യി​ൽ ല​ഭി​ച്ച സേ​വ​ന​ങ്ങ​ളി​ൽ മ​തി​പ്പ്​ പ്ര​ക​ടി​പ്പി​ച്ച​താ​യും വ​ക്​​താ​വ്​ പ​റ​ഞ്ഞു.​

മ​ദീ​ന ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്ന​തി​നാ​ൽ കു​ഞ്ഞി​ന്​ അ​ഹ്​​മ​ദ്​ അ​ൽ​മ​ദീ​ന എ​ന്നാ​ണ്​ പേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്നും വ​ക്​​താ​വ്​ പ​റ​ഞ്ഞു. ഭ​ർ​ത്താ​വി​നൊ​പ്പം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന്​ ഹ​ജ്ജി​നെ​ത്തി​യ ഹ​ഷ​നാ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി​യ​ത്. മ​ദീ​ന​യി​ലെ ഹ​ജ്ജ്​ സേ​വ​ന സ്​​ഥാ​പ​ന​മാ​യ ‘അ​ദി​ല്ലാ​അ്​’​ന്​ കീ​ഴി​ലെ വ​നി​ത ജീ​വ​ന​ക്കാ​രും ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ഞ്ഞി​നെ കാ​ണു​ക​യും ഉ​പ​ഹാ​രം ന​ൽ​കു​ക​യും ചെ​യ്​​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjgulf newsmalayalam news
News Summary - gift for new born hajee
Next Story