Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​സ​ൽ സ​ന്ധ്യ...

ഗ​സ​ൽ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഗ​സ​ൽ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ഗ​സ​ൽ സ​ന്ധ്യ

Listen to this Article

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ജ​രീ​ർ യൂ​നി​റ്റ് ഗ​സ​ൽ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു.ലു​ലു മ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. റി​യാ​ദി​ലെ ഗ​സ​ൽ ഗാ​യ​ക​രാ​യ അ​ശോ​ക്. ജി, ​ഇ​ബ്രാ​ഹിം ഉ​മ്പാ​യി തു​ട​ങ്ങി​യ​വ​ർ ഗ​സ​ൽ സ​ന്ധ്യ​ക്ക് മാ​റ്റു​കൂ​ട്ടി. കൂ​ടാ​തെ, ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി അ​നി​ൽ റാ​ത്തോ​റി​യു​ടെ മ​ക​ൾ വ​സു​ന്ദ​ര ഗ​സ​ൽ ആ​ല​പി​ച്ച​ത് ഏ​റെ ഇ​മ്പ​മു​ള്ള​താ​യി.

ഷാ​ന​വാ​സ് ഷാ​നു ( കീ​ബോ​ർ​ഡ്), റോ​ഷ​ൻ (ഹാ​ർ​മോ​ണി​യം), ബി​ജു (ത​ബ​ല), സ​ലിം (റി​ഥം പാ​ഡ്), ജെ​യ് ജെ​യ്, യൂ​നി​സ് (ഗി​ത്താ​ർ) തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ന്നു. റി​യാ​ദി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ​യും എം​ബ​സി​യി​ലെ​യും വി​ശി​ഷ്ട വ്യ​ക്തി​ക​ളെ കൂ​ടാ​തെ ലോ​ക സ​ഞ്ചാ​രി​ക​ളാ​യ സ്കോ​ട്ട്ല​ൻ​ഡ് സ്വ​ദേ​ശി ജെ​ഡും ബ്രി​ട്ട​ൻ സ്വ​ദേ​ശി അ​ഡെ​ക്സും ഗ​സ​ൽ സ​ന്ധ്യ​യി​ൽ പ​ങ്കെ​ടു​ത്തു. സ്കോ​ട്ട്ല​ൻ​ഡ് ഫ്ലാ​ഗ് കേ​ളി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ കെ.​പി.​എം. സാ​ദി​ഖി​ന് കൈ​മാ​റി. പ​രി​പാ​ടി​ക്ക് സു​ജി​ത്‌ സ്വാ​ഗ​ത​വും മു​കു​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. നൗ​ഫ​ൽ പൂ​വ്വ​ക്കു​ർ​ശ്ശി അ​വ​താ​ര​ക​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ghazal
News Summary - Ghazalsandya was organized
Next Story