ഗസൽ ഗായകൻ അലോഷിക്ക് റിയാദിൽ സ്വീകരണം
text_fieldsഗസൽ ഗായകൻ അലോഷിക്ക് റിയാദിൽ കേളി പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ
റിയാദ്: പ്രശസ്ത ഗസൽ ഗായകനും പിന്നണി ഗായഗനുമായ അലോഷി ആദംസിന് റിയാദ് കിങ് ഖാലിദ് എയർപോർട്ടിൽ സ്വീകരണം നൽകി. കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട് അലോഷിയെ ബൊക്കെ നൽകി സ്വീകരിച്ചു. കേളി സൈബർ വിങ് കൺവീനർ ബിജു തായമ്പത്ത്, ജീവകാരുണ്യ വിഭാഗം കൺവീനർ മധു എടപ്പുറത്ത് എന്നുവരും സന്നിഹിതരായിരുന്നു. കേളി കലാസാംസ്കാരിക വേദിയുടെ ‘വസന്തം - സീസൺ 3’ ആഘോഷങ്ങളുടെ ഭാഗമായാണ് അലോഷിയും സംഘവും റിയാദിൽ എത്തിയത്. ആദ്യമായി സൗദി അറേബ്യയിൽ എത്തുന്ന അലോഷി വെള്ളിയാഴ്ച കേളിയുടെ ‘വസന്തം മൂന്ന്’ വേദിയിൽ ഗസൽ സന്ധ്യ ഒരുക്കും. അലോഷിക്കൊപ്പം തബലിസ്റ്റ് ഷിജിൻ തലശ്ശേരി, ഹാർമോണിയം കൈകാര്യം ചെയ്യാൻ അനു പയ്യന്നൂർ എന്നിവരും എത്തിയിട്ടുണ്ട്. റിയാദിൽനിന്നുള്ള ഷാനവാസ് ഷാനു (ഗിത്താർ), മുഹമ്മദ് റോഷൻ (കീബോർഡ്) എന്നിവരും അലോഷിയോടൊപ്പം ചേരും. ഇതിനോടകം രണ്ട് സിനിമകളിൽ പാടിയിട്ടുള്ള അലോഷി മികച്ച പിന്നണിഗായകൻ കൂടിയാണ്. കേളിയുടെ ക്ഷണപ്രകാരം എത്തിയിട്ടുള്ള അലോഷിക്ക് സൗദിയിലെ ആദ്യ പരിപാടി ദമ്മാം നോവോദയയുടേതാണ്. വ്യാഴാഴ്ച രാത്രി നടക്കുന്ന പരിപാടിക്കായി രാവിലെ ദമ്മാമിലേക്ക് തിരിക്കും. വെള്ളിയാഴ്ച റിയാദിലെ പരിപാടിക്ക് ശേഷം ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

