നിര്‍മിതബുദ്ധിയുടെ അനന്തസാധ്യതകള്‍ അനാവരണം ചെയ്ത ജി.ജി.ഐ ശില്‍പശാല ശ്രദ്ധേയമായി
text_fieldsജിദ്ദയില്‍ ഗുഡ്‌വിൽ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) സംഘടിപ്പിച്ച ‘അബീര്‍ ടാലന്റ് ലാബ് സീസണ്‍ 3’ ഏകദിന ശില്‍പശാലയിൽ പങ്കെടുത്ത വിദ്യാർഥികൾ അതിഥികളോടൊപ്പം
ജിദ്ദ: ആധുനിക മനുഷ്യ ജീവിതം ഏറെ അനായാസകരമാക്കിയ നിര്‍മിതബുദ്ധി അടക്കമുള്ള സാങ്കേതിക വിദ്യകളുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനൊപ്പം, മാനവികമൂല്യങ്ങള്‍ പരിരക്ഷിക്കപ്പെടുകയെന്നത് പരമപ്രധാനമാണെന്ന് ജിദ്ദയില്‍ ഗുഡ്‌വിൽ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) സംഘടിപ്പിച്ച ‘അബീര്‍ ടാലന്റ് ലാബ് സീസണ്‍ 3’ ഏകദിന ശില്‍പശാല ചൂണ്ടിക്കാട്ടി.
ഇഫത്ത് യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്നാണ് ‘മനുഷ്യരും യന്ത്രങ്ങളും: സാങ്കേതികവിദ്യ നിയന്ത്രിതയുഗത്തില്‍ വിജയത്തിലേക്കും സന്തോഷത്തിലേക്കുമുള്ള പാത’ എന്ന വിഷയത്തെ ആസ്ദപദമാക്കിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് വിഭാഗം ഓഡിറ്റോറിയത്തില്‍ അഞ്ച് സെഷനുകളിലായി നടന്ന ശില്‍പശാലയില്‍ സൗദി പടിഞ്ഞാറൻ മേഖലയിലെ ഇന്റര്‍നാഷനല്‍ ഇന്ത്യൻ സ്‌കൂളുകളില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുത്ത 200ഓളം വിദ്യാര്‍ഥികള്‍ സംബന്ധിച്ചു.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഐ.എം.സി ചീഫ് മെഡിക്കല്‍ ഓഫിസറും സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം പ്രസിഡന്റുമായ ഡോ. അഷ്‌റഫ് അമീർ, ഇഫത്ത് യൂനിവേഴ്‌സിറ്റി ഡീന്‍ ഡോ. റീം അല്‍മദനി
മുഖ്യാതിഥിയായ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ശില്‍പശാലയുടെ സമാപന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ സെന്റര്‍ (ഐ.എം.സി) ചീഫ് മെഡിക്കല്‍ ഓഫിസറും സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം പ്രസിഡന്റുമായ ഡോ. അഷ്‌റഫ് അമീറും ഇഫത്ത് യൂനിവേഴ്‌സിറ്റി ഡീന്‍ ഡോ. റീം അല്‍മദനിയും വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിച്ചു.
ജി.ജി.ഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇംറാന്‍, അബീര്‍ മെഡിക്കല്‍ ഗ്രൂപ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ്, ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ അഷ്‌റഫ് മൊയ്തീന്‍, വിദ്യാര്‍ഥി പ്രതിനിധി ജസാ ഫാത്തിമ എന്നിവര്‍ സംസാരിച്ചു. ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറര്‍ ജലീല്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു. മുഹമ്മദ് യാസീന്‍ ഖിറാഅത്ത് നടത്തി.
ശില്‍പശാല സംഘടിപ്പിച്ച ഗുഡ്‌വിൽ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) സാരഥികൾ അതിഥികളോടൊപ്പം
പ്രശസ്ത ടോസ്റ്റ്മാസ്‌റ്റേഴ്‌സ് പ്രചോദിത പ്രഭാഷകരായ ഡോ. മര്‍വാന്‍ ദഷാഷിന്റെയും അസ്‌കര്‍ അലി ഖാന്റെയും ക്ലാസോടെയായിരുന്നു ശില്‍പശാലയുടെ തുടക്കം. ഡോ. അഷ്‌റഫ് അമീര്‍, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹ്‌മദ്, ഇഫത്ത് യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ് ഡീന്‍ ഡോ. സെയ്ന്‍ ബാല്‍ഫഖീഹ്, അസോസിയേറ്റ് പ്രഫസര്‍ ഡോ. ഉമര്‍ അല്‍സൂബി, അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ. ഫിദാ ആബിദ്, ഡോ. നിഅ്മ സാലിം എന്നിവര്‍ നിര്‍മിതബുദ്ധി കേന്ദ്രീകൃത വിഷയങ്ങളില്‍ വിദ്യാർഥികളുമായി സംവദിച്ചു.
ജി.ജി.ഐ ഭാരവാഹികളായ കബീര്‍ കൊണ്ടോട്ടി, സാദിഖലി തുവ്വൂര്‍, അബു കട്ടുപ്പാറ, ജെസി ടീച്ചര്‍, ആയിഷ റുഖ്‌സാന ടീച്ചര്‍, ഫാത്തിമ തസ്‌നി ടീച്ചര്‍, ഷിബ്‌ന ബക്കര്‍, സുല്‍ഫിക്കറലി മാപ്പിളവീട്ടില്‍, നൗഷാദ് താഴത്തെവീട്ടില്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. പി.എം ഷംന അവതാരകയായിരുന്നു.
ജി.ജി.ഐ സാരഥികളായ മുഹമ്മദ് ആലുങ്ങല്‍, ഇബ്രാഹിം ശംനാട്, ഗഫൂര്‍ കൊണ്ടോട്ടി, അഷ്‌റഫ് പട്ടത്തില്‍, നജീബ് പാലക്കോത്ത്, റഹ്‌മത്ത് ആലുങ്ങല്‍, നാസിറ സുല്‍ഫി, ഷബ്‌ന കബീര്‍, സുനീറ അഷ്‌റഫ്, റിസാന നജീബ്, മാജിദ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

