മാനവികതയിലും വിവേകത്തിലുമൂന്നിയ പുതിയൊരു ലോകക്രമം സാധ്യമാവണം - ഒ. അബ്ദുറഹ്മാന്
text_fieldsജിദ്ദ: ആഗോളതലത്തില്‍ കോവിഡ് 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളില്‍ നിന്ന് ഗുണപാഠമുള്‍ക്കൊണ്ട് മാനവികതയിലും വിവേകത്തിലുമൂന്നിയ പുതിയൊരു ലോകക്രമം സാധ്യമാക്കേണ്ടതുണ്ടെന്ന് ചിന്തകനും മാധ്യമം-മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്ററുമായ ഒ. അബ്ദുറഹ്മാന് പറഞ്ഞു. ‘വിവേകം പരിചയാകേണ്ട പരീക്ഷണകാലം’ എന്ന വിഷയത്തില്‍ ജിദ്ദ ആസ്ഥാനമായ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജി.ജി.ഐ) സംഘടിപ്പിച്ച റമദാൻ ടോക്ക് രണ്ടാം സെഷൻ ഓണ്‍ലൈന്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധൂര്‍ത്തും ദുര്‍വ്യയവും നിര്‍ത്തി ജീവിതശൈലിയില്‍ കാതലായ മാറ്റം വരുത്തി സാമ്പത്തിക അച്ചടക്കം പാലിക്കുകയും നാളെക്കുവേണ്ടി കരുതലോടെ ചെലവിടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ലോക യുദ്ധത്തിന് ശേഷം മാനവരാശി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കോവിഡ്. സമ്പര്‍ക്കം പുലര്‍ത്തുന്നവരെക്കൂടി രോഗം കടന്നുപിടിക്കുന്നുവെന്നത് ഇതിെൻറ മാരകശേഷി മഹായുദ്ധത്തേക്കാള്‍ ഭീകരമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വരുന്നതുവരെ വിവാഹത്തിലടക്കം വന്‍ധൂര്‍ത്തും ധുര്‍വ്യയവുമായിരുന്നു. ഇങ്ങനെ നഷ്ടപ്പെടുത്തിയ പണമുണ്ടായിരുന്നുവെങ്കില്‍ സമ്പത്ത് കരുതലോടെ ചെലവഴിച്ചിരുന്നുവെങ്കില്‍ നാട്ടിലേക്ക് വരാന്‍ വിമാനടിക്കറ്റിന് വരെ പ്രവാസികള്‍ പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. ചികിത്സക്കും ഭക്ഷണത്തിനും പ്രയാസപ്പെടുന്ന സാഹചര്യമുണ്ടാകില്ലായിരുന്നു. സാമ്പത്തിക അച്ചടക്കവും വരവും ചെലവും സംബന്ധിച്ച കൃത്യമായ കണക്കുമുണ്ടായിരിക്കണം. മനുഷ്യനെ നേരിന്റെ വഴിയില്‍ നടത്താന്‍ ബോധവത്കരിക്കുന്ന മാധ്യമങ്ങളെ കോവിഡിെൻറ വിനാശത്തില്‍നിന്ന് രക്ഷിക്കാന്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുനൂറോളം പേര്‍ സംബന്ധിച്ച സൂം വീഡിയോ സെഷനില്‍ ജി.ജി.ഐ പ്രസിഡൻറ് ഡോ. ഇസ്മായില്‍ മരിതേരി മോഡറേറ്ററായിരുന്നു. ജി.ജി.ഐ രക്ഷാധികാരി ആലുങ്ങല്‍ മുഹമ്മദ്, സലീം മുല്ലവീട്ടില്‍, അബ്ബാസ് ചെമ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്ഹാഖ് പൂണ്ടോളി, സാദിഖലി തുവ്വൂര്‍, ജലീല്‍ കണ്ണമംഗലം, ഗഫൂര്‍ കൊണ്ടോട്ടി എന്നിവരടങ്ങിയ പാനല്‍ സംഗമം നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും ട്രഷറര്‍ ഹസന്‍ സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
