ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ജർമൻ ചാൻസലർ റിയാദിൽനിന്ന് മടങ്ങി
text_fieldsജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് സൗദി സന്ദർശനം പൂർത്തിയാക്കി റിയാദിൽനിന്ന് മടങ്ങുന്നു
റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് വ്യാഴാഴ്ച റിയാദിൽ നിന്ന് മടങ്ങി. ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് ചാൻസലറെ യാത്രയാക്കി.
റിയാദ് മേയർ അമീർ ഫൈസൽ ബിൻ അയ്യാഫ്, ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുള്ള അൽ-ജദാൻ, ജർമനിയിലെ സൗദി അംബാസഡർ ഫഹദ് അൽ-ഹദാൽ, സൗദിയിലെ ജർമൻ അംബാസഡർ മൈക്കൽ കിൻഡ്‌സ്ഗ്രാബ്. റിയാദ് പൊലീസ് ആക്ടിങ് ഡയറക്ടർ മേജർ ജനറൽ മൻസൂർ ബിൻ നാസർ അൽ-ഒതൈബി, റോയൽ പ്രോട്ടോക്കോൾ അണ്ടർ സെക്രട്ടറി ഫഹദ് അൽ-സുഹൈൽ എന്നിവർ യാത്രയയക്കാനെത്തിയിരുന്നു. സൗദി അറേബ്യയും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

