കേന്ദ്ര, കേരള സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സമരപാതയിലാണ് കോൺഗ്രസ് –വി.ടി. ബൽറാം
text_fieldsഒ.ഐ.സി.സി അൽ അഹ്സ ഏരിയ കമ്മിറ്റി ഹഫൂഫ് ഉമ്മൻ ചാണ്ടി നഗറിൽ സംഘടിപ്പിച്ച
ആരവം'23 പരിപാടിയിൽ വി.ടി ബൽറാം സംസാരിക്കുന്നു
അൽഅഹ്സ : കേന്ദ്ര, കേരള സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനപക്ഷത്ത് നിന്നു കൊണ്ടുള്ള പ്രക്ഷോഭ സമരപാതയിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവും, യു.ഡി.എഫുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. ഒ.ഐ.സി.സി അൽഅഹ്സ ഏരിയ കമ്മിറ്റി ഹഫൂഫ് ഉമ്മൻ ചാണ്ടി നഗറിൽ സംഘടിപ്പിച്ച ആരവം'23ലെ സാംസ്കാരിക സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വർഗ, വർഗീയ ഫാഷിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട് 1980തൊട്ടിങ്ങോട്ട് കണ്ടു വരുന്നതാണെങ്കിലും വർത്തമാനകാലത്ത് അവർ തമ്മിലുള്ള അന്തർധാര വളരെ ശക്തമാണ്.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളായ തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ക്ഷേമ പെൻഷനുകൾ മുടങ്ങിക്കിടക്കുന്നത്, ക്രമസമാധാനാന്തരീക്ഷം, ഇന്ത്യൻ പാർലമെന്റിനു പോലും സുരക്ഷയില്ലാത്ത അവസ്ഥ തുടങ്ങിയ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിച്ചുവിടാൻ അതത് കാലഘട്ടങ്ങളിൽ കേന്ദ്രത്തിൽ വർഗീയ ഫാഷിസ്റ്റുകളായ സംഘപരിവാർ സർക്കാറും കേരളത്തിൽ വർഗ ഫാസിസ്റ്റുകളായ സി.പി. എം നേതൃത്വത്തിലുള്ള ഇടത് സർക്കാറും കാണിക്കുന്ന ഗിമ്മിക്കുകളാണ് വർത്തമാനകാലത്ത് നാം കണ്ട് കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് ഫൈസൽ വാച്ചാക്കലിന്റെ അദ്ധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ദമ്മാം റീജ്യനൽ കമ്മറ്റി പ്രസിഡന്റ് ഇ.കെ. സലീം ഉദ്ഘാടനം ചെയ്തു.
പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കെന്നും താങ്ങായി ഒ.ഐ.സി.സി മുൻനിരയിൽ തന്നെയുണ്ടാവുമെന്നും അൽ ഹസ ഒ.ഐ.സി.സി യുടെ ജീവകാരുണ്യം മുഖ്യ അജണ്ടയാക്കിയുള്ള പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയും അഭിനന്ദനാർഹവുമാണെന്നും സലീം പറഞ്ഞു.
ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ. കെ. ഷാനിബ് മുഖ്യ പ്രഭാഷണം നടത്തി. കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ട്രഷറർ അഷ്റഫ് ഗസാൽ, ഒ..ഐസി.സി ദമ്മാം പാലക്കാട് ജില്ല ട്രഷറർ ഷമീർ പനങ്ങാടൻ, അൽ ഹസ ഒ.ഐ.സി.സി. നേതാക്കളായ അർശദ് ദേശമംഗലം, ശാഫി കുദിർ, നവാസ് കൊല്ലം, റഫീഖ് വയനാട് റഷീദ് വരവൂർ, നിസാം വടക്കേ കോണം, സബീന അഷ്റഫ്, റീഹാന നിസാം, ഷാനി ഓമശ്ശേരി, മൊയ്തു അടാടിയിൽ, അഫ്സൽ മേലേതിൽ, ലിജു വർഗീസ്, ഷിബു സുകുമാരൻ എന്നിവർ അൽ ഹസ്സ ഒ.ഐ.സി.സി ഏർപ്പെടുത്തിയ ഈ വർഷത്തെ ബിസിനസ് എക്സലൻസി അവാർഡിനു് അർഹരായ റീജൻസി ഗ്രൂപ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ അസീസ് ഹാജിക്കും, ബി ആൻഡ് ബി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും യുവ സംരംഭകനുമായ കോട്ടയം മാഞ്ഞൂർ സ്വദേശി ജോയൽ ജോമോനുമുള്ള പുരസ്കാരങ്ങൾ വി.ടി. ബൽറാം കൈമാറി. മികച്ച ആതുര സേവനത്തിന് ഷീജ ജോബ്, ഷിജോമോൻ വർഗീസ് എന്നിവരെ ആദരിച്ചു.
എം.ബി ഷാജു, നൗഷാദ് കെ .പി. മുരളീധരൻ സനയ്യ, ജിബിൻ അൽ മദാർ, ജസ്ന മാളിയേക്കൽ, മഞ്ജു നൗഷാദ്, റുക്സാന റഷീദ്, സെബി ഫൈസൽ, സുമീർ ഹുസൈൻ, ഷമീർ പാറക്കൽ, നജ്മ അഫ്സൽ, ബിൻസി വർഗീസ്, അഫ്സാന അഷ്റഫ്, റിജോ ഉലഹന്നാർ, മുബാറക് സനയ്യ, രമണൻ സി, ബഷീർ ഹുലൈല,നവാസ് അൽ നജ സിജോ ജോസ്, ഷിഹാബ് സലഹിയ്യ, സബാസ്റ്റ്യൻ വി.പി, അനീഷ് സനയ്യ, ബിനു ഡാനിയേൽ, അക്ബർ ഖാൻ, അഫ്സൽ അഷ്റഫ്, ആർ. ശ്രീരാഗ്, ആസിഫ്ഖാൻ ആറ്റിങ്ങൽ, ദീപക് പോൾ, അബ്ദുൽസലീം പോത്തംകോട്, ജിതേഷ് ദിവാകരൻ, മൊയ്തീൻ കുട്ടി നെടിയിരുപ്പ്, ഷുക്കൂർ കൊല്ലം, ഷഫീർ കല്ലറ, മേബ്ൾ റിജോ, അഹമ്മദ് കോയ, ദിവാകരൻ കാഞ്ഞങ്ങാട്, ഹരി ശ്രീലകം, ഷംസു കൊല്ലം, ഷാജി പട്ടാമ്പി, സുധീരൻ മാട്ടുമ്മൽ, ഷാജി മാവേലിക്കര, റാഫി ജാഫർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നല്കി.
അൽഫോൻസ, റഷീദ് വരവൂർ, വേദിത രാജീവ്, ഗോഡു വീന, അഫ്സാന അഷ്റഫ് എന്നിവർ അവതാരകരായിരുന്നു. വിവിധ കലാപരിപാടികൾ അരങ്ങേറി. ഉമർ കോട്ടയിൽ സ്വാഗതവും ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

