Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 12:39 PM IST Updated On
date_range 17 Dec 2018 4:59 PM ISTജനറൽ നഴ്സിങ് സർട്ടിഫിക്കറ്റിൽ ‘ഡിപ്ലോമ’ ഇല്ലാത്ത പ്രശ്നം: ഒാൺലൈൻ അപേക്ഷകർക്ക് പുതിയ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി
text_fieldsbookmark_border
റിയാദ്: പഴയ ജനറൽ നഴ്സിങ് സർട്ടിഫിക്കറ്റുകളിൽ ഡിപ്ലോമ ഇല്ലാത്ത പ്രശ്നത്തിന് പരിഹാരമായി കേരള നഴ്സസ് കൗൺസിൽ പുതിയ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി. ഒാൺലൈനായി അപേക്ഷിക്കാനുള്ള പുതിയ സംവിധാന പ്രകാരം ഡിേപ്ലാമ എന്ന് കൂടി ചേർത്താണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്. സൗദിയിൽ നിന്നുള്ളവരിൽ ആദ്യമായി ജിദ്ദ ഡോ. ബക്ഷ് ആശുപത്രിയിലെ ഇൻഫെക്ഷൻ വിഭാഗം പ്രാക്ടീഷണറായ മലയാളി സുശീല ജോസഫിന് പുതിയ സർട്ടിഫിക്കറ്റ് ലഭിച്ചു. ഇൗ മാസം മൂന്നിനാണ് ഒാൺലൈനിലൂടെ അപേക്ഷിച്ചത്. അൽപം കഴിഞ്ഞ് പഴയ സർട്ടിഫിക്കറ്റുമായി തിരുവനന്തപുരത്തെ നഴ്സസ് കൗൺസിൽ ആസ്ഥാനത്ത് ചെന്ന് ൈവകാതെ തന്നെ പുതിയ സർട്ടിഫിക്കറ്റുമായി മടങ്ങാനായെന്ന് സുശീല ജോസഫ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇപ്പോൾ ജിദ്ദയിലുള്ള സുശീല തെൻറ പഴയ സർട്ടിഫിക്കറ്റ് നാട്ടിലെത്തിച്ച് ബന്ധു വഴിയാണ് കൗൺസിൽ ആസ്ഥാനത്ത് ഹാജരാക്കിയത്. പുതിയ സർട്ടിഫിക്കറ്റിൽ ബാർകോഡും ഹോളോഗ്രാമുണ്ട്. ഡിപ്ലോമ ഇൻ ജനറൽ നഴ്സ് ആൻഡ് മിഡ്വൈഫറി എന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. യോഗ്യത സർട്ടിഫിക്കറ്റിൽ ‘ഡിപ്ലോമ’ ഇല്ലാത്തതിനാൽ സൗദിയിൽ നഴ്സുമാർ പിരിച്ചുവിടൽ ഭീഷണി നേരിട്ട പശ്ചാത്തലത്തിലാണ് ഇൗ വിഷയം ഉയർന്നുവന്നതും പഴയ സർട്ടിഫിക്കറ്റുകൾ പുതുക്കാനും അപേക്ഷിക്കാൻ ഒാൺലൈൻ സംവിധാനം ഏർപ്പെടുത്താനും നഴ്സസ് കൗൺസിൽ തീരുമാനിച്ചതും. ആയിരക്കണക്കിന് ജനറൽ നഴ്സുമാർ പിരിച്ചുവിടൽ ഭീഷണിയിലായത് ‘ഗൾഫ് മാധ്യമം’ ജനശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. പ്രതിസന്ധിയിലായ നഴ്സുമാരും നഴ്സിങ് കൂട്ടായ്മകളും വിവിധ പ്രവാസി സംഘടനകളും സൗദി, ഇന്ത്യ അധികാരികളെ സമീപിച്ച് പ്രശ്നപരിഹാരത്തിന് സാധ്യത തേടി. ഇതേ തുടർന്ന് കേരള നഴ്സസ് കൗൺസിലിൽ നിന്ന് അനുകൂല തീരുമാനമുണ്ടാവുകയും സൗദി കൗൺസിൽ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ് രജിസ്ട്രേഷൻ പുതുക്കി നൽകൽ പുനഃരാരംഭിക്കുകയും ചെയ്തു. കേരള നഴ്സസ് കൗൺസിൽ 2005ന് മുമ്പ് നൽകിയ ഡിേപ്ലാമ എന്നില്ലാത്ത സർട്ടിഫിക്കറ്റുകൾ ആജീവനാന്ത കാലത്തേക്കുള്ളത് കൂടിയായിരുന്നു. സൗദിയിലുള്ള ജനറൽ നഴ്സുമാരിൽ ഭൂരിപക്ഷത്തിെൻറയും കൈവശം ഇൗ സർട്ടിഫിക്കറ്റാണുള്ളത്. നിശ്ചിത ഇടവേളകളിൽ പുതുക്കേണ്ടതും ഡിപ്ലോമ ഉള്ളതുമായ സർട്ടിഫിക്കറ്റിനാണ് ലോകത്ത് പലയിടങ്ങളിലുമെന്ന പോലെ സൗദിയിലും സാധുത. ഇൗ നിയമം കർശനമാക്കിയതോടെയാണ് സൗദിയിലെ നഴ്സുമാർക്ക് തൊഴിൽ നഷ്ടെപ്പടുന്ന സാഹചര്യമുണ്ടായത്. ഇതിനാണ് ഇപ്പോൾ ശാശ്വത പരിഹാരമായത്. നിശ്ചിത ഇടവേളകളിൽ പുതുക്കേണ്ട ഡിപ്ലോമ സർട്ടിഫിക്കറ്റാണ് 2005ന് ശേഷം കേരള നഴ്സസ് കൗൺസിൽ നൽകുന്നത്. ഇതേ നിയമം 1990 മുതലുള്ള സർട്ടിഫിക്കറ്റുകൾക്ക് കൂടി ബാധകമാക്കിയാണ് പ്രതിവിധി കണ്ടത്. ഇത് സൗദിയിലുൾപ്പെടെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജനറൽ നഴ്സുമാർക്ക് അനുഗ്രഹവും ആശ്വാസവുമായി മാറിയിരിക്കുകയാണ്. പുതിയ സർട്ടിഫിക്കറ്റിനായി www.knmc.org/CertificateHome_Renewal.aspx എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. ശേഷം പഴയ സർട്ടിഫിക്കറ്റും ഫോേട്ടായും ആവശ്യമായ മറ്റ് രേഖകളുമായി കേരള നഴ്സസ് കൗൺസിലിൽ നേരിട്ട് ഹാജരാവണം. പ്രതിനിധിയായാലും മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
