ഇന്ത്യൻ കരസേനാ മേധാവി റിയാദിലെത്തി
text_fieldsസൗദി സന്ദർശനത്തിന് ഞായറാഴ്ച എത്തിയ ഇന്ത്യൻ കരസേന മേധാവി ജനറൽ എം.എം. നരവനെയെ സൗദി റോയൽ ലാൻഡ് ഫോഴ്സിെൻറ റിയാദിലെ ആസ്ഥാനത്ത് സൗദി റോയൽ ഫോഴ്സ് കമാൻഡർ ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽമുതൈർ വരവേറ്റപ്പോൾ
റിയാദ്: ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ദ്വിദിന സന്ദർശനത്തിനായി റിയാദിലെത്തി. സൗദി റോയൽ ലാൻഡ് ഫോഴ്സിെൻറ റിയാദിലെ ആസ്ഥാനത്ത് സൗദി റോയൽ ഫോഴ്സ് കമാൻഡർ ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽമുതൈർ വരവേറ്റു. സൗദി റോയൽ സൈന്യം ഇന്ത്യൻ കരസേന മേധാവിക്ക് ഗാർഡ് ഒ ാഫ് ഒാണർ നൽകി.
പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സന്ദർശനം തിങ്കളാഴ്ച രാത്രിയോടെ പൂർത്തിയാകും. ആദ്യമായാണ് ഒരു ഇന്ത്യൻ സൈനിക തലവൻ സൗദി അറേബ്യയിലെത്തുന്നത്. രണ്ടുദിവസത്തെ പര്യടനത്തിനിടയിൽ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളിൽ അദ്ദേഹം സംബന്ധിക്കുന്നുണ്ട്. പ്രതിരോധ, സൈനീക രംഗത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യും. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകൾ ഇൗ കൂടിക്കാഴ്ചകൾക്കിടയിൽ കൈമാറും.
റോയൽ സൗദി ലാൻഡ് ഫോഴ്സിന് പുറമെ ജോയിൻറ് ഫോഴ്സ് കമാൻഡിെൻറയും ആസ്ഥാനവും കിങ് അബ്ദുൽ അസീസ് മിലിറ്ററി അക്കാദമിയും ജനറൽ എം.എം. നരവനെ സന്ദർശിക്കും. തിങ്കളാഴ്ച സൗദി നാഷനൽ ഡിഫൻഡ് യൂനിവേഴ്സിറ്റി സന്ദർശിക്കുന്ന അദ്ദേഹം വിദ്യാർഥികളെയും വിവിധ ഫാക്കൽറ്റികളെയും അഭിസംബോധന ചെയ്യും.

