'ജെംസ് കോളജ് രാമപുരം' ജിദ്ദ അലുംനിയുടെ നാലാമത് വാർഷിക സംഗമം
text_fields‘ജെംസ് കോളജ് രാമപുരം’ ജിദ്ദ അലൂംനി സംഘടിപ്പിച്ച നാലാമത് വാർഷിക സംഗമത്തിൽ പങ്കെടുത്തവർ
ജിദ്ദ: 'ജെംസ് കോളജ് രാമപുരം' ജിദ്ദ അലുംനിയുടെ ആഭിമുഖ്യത്തിൽ ‘തിരികെ 2025’ എന്ന ശീർഷകത്തിൽ ജിദ്ദയിൽ നാലാമത് വാർഷിക സംഗമം സംഘടിപ്പിച്ചു. സീസൺ റസ്റ്റോറന്റിൽ നടന്ന സംഗമത്തിൽ ജിദ്ദയിലും സൗദിയുടെ മറ്റു പ്രദേശങ്ങളിലുമുള്ള മലപ്പുറം ജില്ലയിലെ രാമപുരത്തെ ജെംസ് കോളജിലെ പൂർവ വിദ്യാർഥികൾ പങ്കെടുത്തു.
കോളജ് കാലത്തെ മങ്ങാതെ നിൽക്കുന്ന സ്മരണകൾ അയവിറക്കിയും പരസ്പരം പങ്കുവെച്ചും ‘തിരികെ 2025’ വാർഷിക സംഗമം ഹൃദ്യമാക്കി. നിയാസ് എടപ്പാൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ജാഫറലി പാലക്കോട് സംഗമം ഉദ്ഘാടനം ചെയ്തു.
പുതിയ കാലത്ത് വിദ്യാർഥികൾ മയക്കുമരുന്നിന്റെ വലയത്തിൽ അകപ്പെടുമ്പോൾ അതിൽ നിന്ന് അവരെ മോചിപ്പിക്കാനും നല്ലൊരു തലമുറയെ വാർത്തെടുക്കാനും കൂട്ടായ പ്രയത്നങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യപ്രവർത്തകൻ നസീർ വാവാകുഞ്ഞ് മുഖ്യാതിഥിയായിരുന്നു. കാലഘട്ടത്തിന്റെ സാങ്കേതിക വളർച്ചക്കനുകൂലമായി തുടർ വിദ്യാഭ്യാസവും നൈപുണി വികാസവും നേടിയെടുക്കാൻ എല്ലാവർക്കും കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഫ്വാൻ കൂളത്ത്, അനീസ് കുന്നപ്പള്ളി, നാജി കൊങ്ങത്ത്, വാസിഹ് ചെറുകര തുടങ്ങിയവർ സംസാരിച്ചു.
എ.കെ വർദ്ദ സ്വാഗതവും റഷീദ് കരിമ്പനക്കൽ നന്ദിയും പറഞ്ഞു. ജിദ്ദയിലെ പ്രമുഖ ഗായകർ അണിനിരന്ന വയ്ബം മ്യൂസിക്കൽ ബാൻഡിന്റെ സംഗീത പരിപാടിയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

