ഇറാന്‍റെ ഇടപെടലിനെ ഇസ്ലാമിക രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി എതിർക്കണം -സൗദി അറേബ്യ
text_fieldsമക്ക: മറ്റു രാഷ്ട്രങ്ങളുടെ കാര്യങ്ങളിലുള്ള ഇറാന്‍റെ ഇടപെടലിനെ ഇസ്ലാമിക രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി എതിർക്ക ണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോ ഒാപറേഷൻ (ഒ. െഎ.സി) ഉച്ചകോടിയുടെ ഭാഗമായി നടന്ന വിദേശ കാര്യമന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യമന്ത്രി ഇബ്രാഹിം അൽ അസ്സാഫ് ആണ് ആവശ്യം മുന്നോട്ട് വെച്ചത്.
മറ്റ് രാഷ്ട്രങ്ങളിളിലുള്ള അനാവശ്യ ഇടപെടലിെൻറ തെളിവാണ് ഇറാെൻറ പിന്തുണയുള്ള യമനിലെ ഹൂതികൾ. അരാംകോ എണ്ണക്കുഴലുകൾക്ക് നേരെ നടന്ന ഹൂതി ഭീകരാക്രമണത്തിനെതിരെ യോഗത്തിൽ സൗദി അറേബ്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇറാെൻറ പിന്തുണയാണ് ഹൂതികൾക്ക് ആക്രമണത്തിന് കരുത്തു പകരുന്നത്. സിറിയൻ വിഷയത്തിൽ രാഷ്ട്രീയ പരിഹാരം ആവശ്യമാണെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

ഒ.െഎ.സി 14ാമത് ഉച്ചകോടിക്കെത്തിയ മുഴുവൻ നേതാക്കളെയും സൽമാൻ രാജാവ് സ്വീകരിച്ചു. ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽഥാനി ഇന്ന് നടക്കുന്ന അടിയന്തര ജി.സി.സി ഉച്ചകോടിയിൽ സംബന്ധിക്കാൻ മക്കയിലെത്തി. ഉപരോധം നിലവിൽ വന്നശേഷം ആദ്യമായാണ് പ്രധാനപ്പെട്ട ഖത്തർ പ്രതിനിധി സൗദിയിൽ എത്തുന്നത്. അറബ്, ഇസ്ലാമിക രാഷ്ട്ര നേതാക്കൾ എത്തിച്ചേർന്നതോടെ അതീവ സുരക്ഷയും കർശന ഗതാഗത നിയന്ത്രണവുമാണ് മക്കയിൽ.
മൂന്ന് ഉച്ചകോടികളാണ് വ്യാഴം വെള്ളി ദിവസങ്ങളിലായി മക്കയിൽ നടക്കുന്നത്. ഇറാൻ വിഷയം ചർച്ച ചെയ്യാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് മുൻകൈയെടുത്ത് വിളിച്ചു ചേർത്ത അടിയന്തര ജി.സി.സി, അറബ് ഉച്ചകോടി വ്യാഴാഴ്ച നടക്കും. ഇതിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും വെള്ളിയാഴ്ച നടക്കുന്ന ഇസ്ലാമിക ഉച്ചകോടി ചർച്ച ചെയ്യും. സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഉച്ചകോടിയിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
