Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ്​ ഉച്ചകോടി: സുൽത്താൻ ഖാബൂസിനും ശൈഖ്​ സബാഹിനും ആദരം

text_fields
bookmark_border
ഗൾഫ്​ ഉച്ചകോടി: സുൽത്താൻ ഖാബൂസിനും ശൈഖ്​ സബാഹിനും ആദരം
cancel

റിയാദ്​: അന്തരിച്ച ഒാമൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്​ ബിൻ സഇൗദിനും കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽഅഹ്​മദിനും ആദരമർപ്പിച്ച്​ ഗൾഫ്​ ഉച്ചകോടി.

ചൊവ്വാഴ്​ച വടക്കുപടിഞ്ഞാറൻ സൗദിയിലെ അൽഉലയിൽ നടന്ന ​ഗൾഫ്​ സഹകരണ കൗൺസിലി​െൻറ 41ാം ഉച്ചകോടിക്ക്​ മൺമറഞ്ഞ ഇരുനേതാക്കളുടെയും പേര്​ നൽകി അവരെ ആദരിച്ചത്​. ഉച്ചകോടിക്ക്​ ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനാണ്​ സമ്മേളനത്തി​െൻറ തുടക്കത്തിൽ ഇക്കാര്യം അറിയിച്ചത്​.

41ാം ഗൾഫ്​ ഉച്ചകോടി 'സുൽത്താൻ ഖാബൂസ്​ ശൈഖ്​ സബാഹ്​ ഉച്ചകോടി' എന്നറിയപ്പെടുമെന്ന്​ കിരീടാവകാശി ​പ്രഖ്യാപിച്ചു. ഇരു നേതാക്കളും ഗൾഫ്​ സഹകരണത്തിനും ​െഎക്യത്തിനും ഇരുവരും വഹിച്ച പങ്കും അർപ്പിച്ച സംഭാവനകളും പരിഗണിച്ചാണ്​ ആദരമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - GCC summit in Saudi Arabia.
Next Story