Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖത്തർ ഉപരോധം പഴങ്കഥ:...

ഖത്തർ ഉപരോധം പഴങ്കഥ: ​െഎക്യം പ്രഖ്യാപിച്ച്​ ഗൾഫ്​ ഉച്ചകോടി സമാപിച്ചു

text_fields
bookmark_border
gcc summit 2021
cancel

ജിദ്ദ: ഖത്തർ ഉൾപ്പെടെ ആറ്​ ഗൾഫ്​ രാജ്യങ്ങളുടെയും ​െഎക്യവും സഹവർത്തിത്തവും പ്രഖ്യാപിച്ച്​ 41ാമത്​ ജി.സി.സി ഉച്ചകോടി സമാപിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറ ക്ഷണപ്രകാരം വടക്കുപടിഞ്ഞാറൻ സൗദിയിലെ അൽഉല പൗരാണിക കേന്ദ്രത്തിൽ​ നടന്ന ഉച്ചകോടി സഹകരണത്തി​െൻറയും ​െഎക്യത്തി​െൻറയും പ്രധാന്യം വിളിച്ചോതിയ വേദിയായി. ഗൾഫ്​ രാജ്യങ്ങളുടെ ​െഎക്യവും സഹകരണവും ഉറപ്പാക്കുന്ന 'അൽഉല കരാറി'ൽ ജി.സി.സി അംഗരാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ബഹ്​റൈൻ, കുവൈത്ത്​ എന്നീ ആറ്​ ഗൾഫ്​ രാജ്യങ്ങളും ഒപ്പിട്ടു. ഇതോടെ ഖത്തർ ഉപരോധം പഴങ്കഥയായി.


സൗദി അറേബ്യയും യു.എ.ഇയും ബഹ്​റൈനും 2017 ജൂൺ മുതൽ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വേർപ്പെടുത്തുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്​തിരുന്നു. ഇതിന്​ അവസാനമായെന്നാണ്​ ഗൾഫ്​ ​െഎക്യത്തി​െൻറ 'അൽഉല കരാർ' വ്യക്തമാക്കുന്നത്​. ഇൗ ഗൾഫ്​ രാജ്യങ്ങൾക്കൊപ്പം ഖത്തറിനോട്​ ഉപരോധം പ്രഖ്യാപിച്ച ഇൗജിപ്​തും കരാറിലൊപ്പുവെച്ചിട്ടുണ്ട്​. ഇൗജിപ്​ഷ്യൻ​ വിദേശകാര്യ മന്ത്രി സാമിഹ്​ ശുക്​രിയാണ്​ ഒപ്പിട്ടത്​. അമേരിക്കൻ പ്രസിഡൻറി​െൻറ മുതിർന്ന ഉപദേഷ്​ടാവ്​ ജാരെഡ്​ കുഷ്​നർ, ഒ.​െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ്​ ബിൻ അഹ്​മദ്​ അൽഉതൈമിൻ, അറബ്​ ലീഗ്​ സെക്രട്ടറി ജനറൽ അഹ​മ്മദ്​ അബൂഗൈത്​, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ്​ ഫലാഹ്​ മുബാറക്​ അൽഹജ്​റഫ്​ തുടങ്ങിയവരും പ​ െങ്കടുത്തു. ഗൾഫ്​ സഹകരണ കൗൺസിലി​െൻറ സുപ്രീം കൗൺസിൽ ഉച്ചകോടി അൽഉലയിലെ മറായ ഹാളിൽ ചൊവ്വാഴ്​ച ഉച്ചകഴിഞ്ഞ്​ 2.30​നാണ്​ ആരംഭിച്ചത്​. സൗദി ഭരണാധികാരി സൽമാൻ രാജാവി​​െൻറ പ്രതിനിധിയായി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ആണ്​ ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ചത്​.


കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽഅഹ്​മദ്​ അൽസ്വബാഹ്​, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ അൽതാനി, യു.എ.ഇ വൈസ്​ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​, ബഹ്​ റൈൻ കിരീടാവകാശി അമീർ സൽമാൻ ബിൻ ഹമദ്​ ആലു ഖലീഫ, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ്​ ബിൻ മഹ്​മൂദ്​ ആലു സഉൗദ്​ എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു​. ഇൗ ആറ്​ നേതാക്കളും​ അതത്​ രാജ്യങ്ങളെ പ്രതിനിധീകരിച്ച്​ കരാറിൽ ഒപ്പുവെച്ചു​. ചൊവ്വാഴ്​ച രാവിലെ 11 മുതലാണ്​ നേതാക്കൾ​ അൽഉലാ വിമാനത്താവളത്തിലെത്തി തുടങ്ങിയത്​. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ്​ ഫലാഹ്​ അൽഹജ്​റഫും ചേർന്ന്​ സ്വീകരിച്ചു​. നാല്​ വർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധം നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകുമെന്നതിനാൽ 41ാമത്​ ജി.സി.സി ഉച്ചകോടിയെ ഗൾഫ്​, അറബ്​ ലോകത്തെ ജനങ്ങൾ ഏറെ പ്രധാന്യത്തോടെയാണ്​ ഉറ്റുനോക്കിയിരുന്നത്​.


ഉച്ചകോടിയിൽ ഖത്തർ അമീറി​െൻറ സാന്നിധ്യം ഏറെ ​​​​ശ്രദ്ധേയമായി. ഉപരോധത്തിനു ശേഷം ആദ്യമായാണ്​ ഖത്തർ അമീർ ജി.സി.സി ഉച്ചകോടിയിൽ പ​െങ്കടുക്കുന്നത്​. ഗൾഫ്​ രാജ്യങ്ങളുടെ ഭാവി, സഹകരണം, പ്രാദേശിക അന്തർദേശീയ തലത്തിലെ പങ്കാളിത്തം, നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്​തതിലുൾ​പ്പെടും. വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ജി.സി.സി രാജ്യങ്ങളുടെ ഗതി ശരിയാക്കുന്നതിനും സംയുക്തമായ പ്രവർത്തനങ്ങൾ ​കാര്യക്ഷമമാക്കുന്നതിനും ​െഎക്യവും സഹകരണവും കൂടുതൽ ശകതിപ്പെടുത്തുന്നതിനുള്ള റൂട്ട്​​ മാപ്പായിരുന്നു കിരീടാവകാശിയുടെ പ്ര​സംഗം. ഉച്ചകോടിയിൽ പ​െങ്കടുക്കുന്ന സൗദി ഒൗദ്യോഗിക സംഘത്തിൽ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സഹമന്ത്രി ഡോ. മുസാഇൗദ്​ ബിൻ മുഹമ്മദ്​ അൽഅയ്​ബാൻ എന്നിവരുൾപ്പെട്ടിരുന്നു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC summitAl Ula
Next Story