Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദീനയെ ലക്ഷ്യമിട്ട ആക്രമണത്തെ അപലപിച്ച് ജി.സി.സി കൗൺസിൽ

text_fields
bookmark_border
ആക്രമണം ‘ചുവന്ന വരകൾ’ ലംഘിക്കുന്നതെന്ന് ജി.സി.സി സെക്രട്ടറി ജനറൽ
മദീനയെ ലക്ഷ്യമിട്ട ആക്രമണത്തെ അപലപിച്ച് ജി.സി.സി കൗൺസിൽ
cancel

റിയാദ്: മക്കയെയും മദീനയെയും ലക്ഷ്യമിട്ട് നടത്തുന്ന ഹൂത്തികളുടെ ഹീനമായ ആക്രമണം എല്ലാ ചുവന്ന വരകളും ലംഘിക്കുന്നതും ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ വികാരങ്ങളെ ശക്തമായി വ്രണപ്പെടുത്തുന്നതും ഇസ്‍ലാമിക പുണ്യസ്ഥലങ്ങളുടെ പവിത്രതയെ ലംഘിക്കുന്നതിലെ അപകടകരമായ കടന്നുകയറ്റവുമാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി വ്യക്തമാക്കി.

മക്കയിലെയും മദീനയിലെയും ഇരുഹറമുകളെയും അവയോട് ചേർന്നുള്ള പ്രദേശങ്ങളെയും ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ മതപരവും മാനുഷിക വുമായ മൂല്യങ്ങൾക്കോ അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കോ യാതൊരു വിലയും കൽപ്പിക്കാത്ത ശത്രുതാപരമായ സമീപനമാണ് 'ഹൂത്തി ആക്രമണം' തെളിയിക്കുന്നതെന്ന് അൽ ബുദൈവി പറഞ്ഞു.

മദീനയിൽ മസ്ജിദുുന്നബവിക്കും ജനവാസ മേഖലകൾക്കും സേവനം നൽകുന്ന വൈദ്യുതി വിതരണ നിലയത്തിന് നേരെ ഹൂത്തി ഭീകര സംഘടന ഡ്രോൺ ഉപയോഗിച്ച് നടത്തിയ ഭീകരാക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചു. സൗദിയുടെ സുരക്ഷയെയും സ്ഥിരതയെയും പരമാധികാരത്തെയും പുണ്യസ്ഥലങ്ങളെയും ലക്ഷ്യമിട്ടുള്ള എല്ലാ നീക്കങ്ങളെയും നേരിടുന്നതിൽ സൗദിക്കൊപ്പം പൂർണമായും ദൃഢമായും നിലകൊള്ളുമെന്നും ജി.സി.സി രാജ്യങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അൽ ബുദൈവി പറഞ്ഞു.

രാജ്യത്തിന്റെയും പൗരന്മാരുടെയും താമസക്കാരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകും. സൗദിയുടെയും അവിടുത്തെ പുണ്യസ്ഥലങ്ങളുടെയും സുരക്ഷ ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും സൗദി നേരിടുന്ന ഏത് ഭീഷണിയും മുഴുവൻ ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷക്ക് മേലുള്ള ഭീഷണിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GCC Council condemns attack targeting Medina
Next Story