ജിദ്ദ: മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്ത് ഒമ്പതാം വാർഡിൽനിന്നും വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കെ.എം.സി.സി പ്രവർത്തകരെ കൂട്ടിയോജിപ്പിച്ച് ജി.സി.സി കമ്മിറ്റി രൂപവത്കരിച്ചു. ഓൺലൈൻ യോഗത്തിൽ കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡൻറ് മാട്ടിൽ മാനു ഹാജി കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. പി.വി. നാസിബുദ്ദീൻ കരേക്കാട്, ഹംസ ചോഴിമടത്തിൽ, സുബൈർ പുതുവള്ളി, അഡ്വ. എ.കെ. സകരിയ്യ, ബഷീർ കൊട്ടാരത്ത്, അബ്ദുറഹ്മാൻ വാക്കയിൽ, കെ.പി. ബീരാൻകുട്ടി കരേക്കാട്, വി.പി. അലി മോൻ, എൻ.കെ. മൂസ, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ശരീഫ് പുതുവള്ളി സ്വാഗതവും ഒ.പി. ശിഹാബ് നന്ദിയും പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കെ.എം.സി.സി അംഗങ്ങൾക്കിടയിൽ സൗഹൃദം ശക്തിപ്പെടുത്തുക, പാവപ്പെട്ടവർക്കും അശരണർക്കുംവേണ്ടി റിലീഫ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, മത-ഭൗതിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക, തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുക, വാർഡ് മുസ്ലിംലീഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ നൽകി സഹകരിക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികൾ: വി.പി. അലി മോൻ ദുബൈ (പ്രസി), മുഹമ്മദ് കല്ലിങ്ങൽ ജിദ്ദ, പി.വി. ശരീഫ് അജ്മാൻ, അൻവർ മാട്ടിൽ ജിദ്ദ, വി.പി. അബു ഉള്ളാട്ടിൽ അബൂദബി, അഹമ്മദ്കുട്ടി കട്ടിലിയിൽ അജ്മാൻ, വി.പി. കുഞ്ഞിമോൻ ദൈദ്, കെ. സിദ്ദീഖ് ഖത്തർ (വൈ. പ്രസി), ശരീഫ് പുതുവള്ളി ദുബൈ (ജന. സെക്ര), അമീർ കൊരട്ടിയൻ അജ്മാൻ (ഓർഗ. സെക്ര), വി.പി. ശരീഫ് ദുബൈ, എൻ.കെ. ബഷീർ ദൈദ്, കുഞ്ഞു നെടുവഞ്ചേരി, വി. ബഷീർ മതാം, വി.പി. ജലീൽ അബൂദബി, ടി.പി. മഹ്റൂഫ് അബൂദബി (ജോ. സെക്ര), ഒ.പി. ശിഹാബ് റിയാദ് (ട്രഷ), കെ.പി. ബീരാൻ കുട്ടി കരേക്കാട് (ഉപ. സമിതി ചെയർ.).