Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​റാ​നെ​തി​രാ​യ...

ഇ​റാ​നെ​തി​രാ​യ യു.എസ്​ ന​ട​പ​ടി​ക​ൾ​ക്ക്​ പി​ന്തു​ണയുമായി ജി.​സി.​സി, അ​റ​ബ് ഉ​ച്ച​കോ​ടി

text_fields
bookmark_border
ഇ​റാ​നെ​തി​രാ​യ യു.എസ്​ ന​ട​പ​ടി​ക​ൾ​ക്ക്​  പി​ന്തു​ണയുമായി ജി.​സി.​സി, അ​റ​ബ് ഉ​ച്ച​കോ​ടി
cancel

മ​ക്ക: പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഇ​റാ​നെ നി​ല​ക്കു​നി​ര്‍ത്താ​ന്‍ അ​മേ ​രി​ക്ക ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ള്‍ക്ക് മ​ക്ക​യി​ലെ സ​ഫ കൊ​ട്ടാ​ര​ത്തി​ൽ ചേ​ര്‍ന്ന ഗ​ൾ​ഫ്​ കോ​ഒാ​പ​റേ​ഷ ​ൻ കൗ​ൺ​സി​ൽ അ​ടി​യ​ന്ത​ര ഉ​ച്ച​കോ​ടി​യും അ​റ​ബ് ഉ​ച്ച​കോ​ടി​യും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ഉ​ച്ച​കോ​ടി വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യു​ടെ സ​മാ​ധാ​ന​ത്തി​ന് തു​ര​ങ് കം​വെ​ക്കു​ക​യാ​ണ് ഇ​റാ​ന്‍ എ​ന്ന് സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

ഉ​റ​ച്ച നി​ല​പാ​ടി​ല്ലാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം. ഇ​റാ​നെ നി​ല​ക്കു​നി​ര്‍ത്താ​ന്‍ ലോ​ക രാ​ജ്യ​ങ്ങ​ള്‍ ഒ​ന്നി​ച്ച് നി​ല​കൊ​ള്ള​ണ​മെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വ് പ​റ​ഞ്ഞു. ഫ​ല​സ്തീ​നു​ള്ള പി​ന്തു​ണ ആ​വ​ര്‍ത്തി​ച്ച ഉ​ച്ച​കോ​ടി, സി​റി​യ​യി​ലെ ഇ​റാ​ന്‍ ഇ​ട​പെ​ട​ലി​നെ വി​മ​ര്‍ശി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ൽ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ഇ​റാ​ൻ പു​ന​രാ​ലോ​ച​ന ന​ട​ത്താ​നാ​ണ്​ ഉ​ച്ച​കോ​ടി ​ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന്​ അ​റ​ബ്​ ലീ​ഗ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ​മ്മ​ദ്​ അ​ബു​ൽ ഗെ​യ്​​ത്​ പി​ന്നീ​ട്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വാ​ര​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ​ക്കും യു.​എ.​ഇ​ക്കും​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ സൗ​ദി അ​റേ​ബ്യ​ക്കും യു.​എ.​ഇ​ക്കും ഗ​ൾ​ഫ്​ കോ​ഒാ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ ഉ​ച്ച​കോ​ടി ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​താ​യി ജി.​സി.​സി സെ​ക്ര​ട്ട​റി​ജ​ന​റ​ൽ അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 മ​ണി​ക്ക്​ ന​ട​ക്കു​ന്ന 56 ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി​യി​ലും ഇ​റാ​നാ​കും പ്ര​ധാ​ന ച​ര്‍ച്ച. ഉ​പ​രോ​ധം ര​ണ്ടു​വ​ര്‍ഷം​പി​ന്നി​ട്ട ശേ​ഷ​മെ​ത്തി​യ ഖ​ത്ത​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യം ഉ​ച്ച​കോ​ടി​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യി. ക​പ്പ​ലാ​ക്ര​മ​ണ​ത്തി​െൻറ​യും അ​രാം​കോ എ​ണ്ണ​ക്കു​ഴ​ൽ ആ​ക്ര​മ​ണ​ത്തി​​െൻറ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സൗ​ദി മു​ൻ​കൈ​യെ​ടു​ത്ത് അ​ടി​യ​ന്ത​ര ജി.​സി.​സി, അ​റ​ബ്​ ഉ​ച്ച​കോ​ടി​ക​ൾ വി​ളി​ച്ചു​ചേ​ര്‍ത്ത​ത്. അ​ടി​യ​ന്ത​ര ജി.​സി.​സി യോ​ഗ​ത്തി​ന് ശേ​ഷം അ​റ​ബ് ഉ​ച്ച​കോ​ടി​യും ഇ​റാ​നെ​തി​രാ​യ പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി​യ​പ്പോ​ള്‍ പ്ര​മേ​യം ത​യാ​റാ​ക്കു​ന്ന​തി​ല്‍നി​ന്ന് വി​ട്ടു​നി​ന്ന​താ​യി ഇ​റാ​ഖ് അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി ​ൈവ​കി​യാ​യി​രു​ന്നു ഇ​രു ഉ​ച്ച​കോ​ടി​ക​ളും.
അ​തി​നി​ടെ, ഇ​റാ​ൻ പി​ന്തു​ണ​യോ​ടെ ഹൂ​തി​ക​ൾ സൗ​ദി​ക്കു​​നേ​രെ ന​ട​ത്തി​യ മു​ഴു​വ​ൻ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും തെ​ളി​വു​ക​ൾ വെ​ള്ളി​യാ​ഴ്​​ച രാ​ഷ്​​ട്ര​നേ​താ​ക്ക​ൾ​ക്ക്​ മു​മ്പി​ൽ സൗ​ദി പ്ര​ദ​ർ​ശി​പ്പി​ച്ചു. യ​മ​നി​ൽ​നി​ന്ന്​ ഹൂ​തി​ക​ൾ സൗ​ദി​ക്കു നേ​രെ ന​ട​ത്തി​യ ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ അ​റ​ബ്​ ഇ​സ്​​ലാ​മി​ക​രാ​ഷ്​​ട്ര നേ​തൃ​ത്വ​ത്തി​ന്​ മു​ന്നി​ൽ നി​ര​ത്തി. ഇ​റാ​ൻ നി​ർ​മി​ത​മാ​ണ്​ ഇൗ ​ആ​യു​ധ​ങ്ങ​ളെ​ന്ന്​ സൗ​ദി വ്യ​ക്​​ത​മാ​ക്കി.

Show Full Article
TAGS:GCC countries Arab summit gulf news 
Next Story