ഫ്രറ്റേണിറ്റി ഫെസ്റ്റ്: ഗസൽ രാവ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ശറഫിയ്യ ഏരിയ ഫ്രറ്റേണിറ്റി ഫെസ്റ്റിെൻറ ഭാഗമായി ഗസൽ രാവ് സംഘടിപ്പിച്ച ു. മിർസ ശരീഫ്, ബഷീർ കൊണ്ടോട്ടി, മുഹമ്മദ് റാഫി മൻസൂർ ഫറോഖ്, സാദിഖലി തുവ്വൂർ, സക്കീർ ബാഖവി, ഹാഷിം കോഴിക്കോട് എന്നിവ ർ സംഗീത വിരുന്നൊരുക്കി. കെ.ജെ കോയ, മൻസൂർ ഷരീഫ്, അൻസാർ, അഭിനവ് പ്രദീപ്, വെബ്സാൻ മനോജ് എന്നിവർ ഒാർകസ്ട്ര നയിച്ചു. ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം പ്രസിഡൻറ് നൗഷാദ് ചിറയിൻകീഴ് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രമുഖഗായകൻ മിർസ ശരീഫ്, തബലിസ്റ്റ് കെ.ജെ കോയ എന്നിവരെ ഫ്രറ്റേണി ഫോറം ശറഫിയ ഏരിയ ഉപഹാരം നൽകി അനുമോദിച്ചു. ഏരിയ പ്രസിഡൻറ് സി.വി അഷ്റഫ് പുളിക്കൽ, പബ്ലിക് റിലേഷൻ കോ-ഒാർഡിനേറ്റർ ജസ്ഫർ കണ്ണൂർ എന്നിവർ ഉപഹാരങ്ങൾ നൽകി. ഇസ്മായിൽ മരുതേരി, പി. ഷംസുദ്ദീൻ, ഹസൻ ചെറൂപ്പ, മജീദ് നഹ, നാസർ വെളിയം കോട് എന്നിവർ ആശംസ നേർന്നു. മികച്ച പോസ്റ്റർ ഡിസൈനിംഗിനുള്ള ഉപഹാരം ജംഷി ചുങ്കത്തറക്ക് മുബഷിർ ഷൊർണൂർ നൽകി.കബീർ കൊണ്ടോട്ടി, സമദ് പെരിയമ്പലം, മുജീബ് കുണ്ടൂർ, ഹംസ കരുളായി, റശീദ് ഖാസിമി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
