Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗസ്സ പുനർനിർമാണം:...

ഗസ്സ പുനർനിർമാണം: ‘സമാധാന കൗൺസിൽ’ കരാറിൽ സൗദി ഒപ്പുവെച്ചു

text_fields
bookmark_border
ഗസ്സ പുനർനിർമാണം: ‘സമാധാന കൗൺസിൽ’ കരാറിൽ സൗദി ഒപ്പുവെച്ചു
cancel
camera_alt

ഗസ്സ പുനർനിർമാണത്തിനുള്ള ‘സമാധാന കൗൺസിൽ’ കരാറിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഒപ്പുവെച്ചപ്പോൾ

Listen to this Article

ദാവോസ്: യുദ്ധാനന്തര ഗസ്സയുടെ പുനർനിർമാണത്തിനും ഭരണപരമായ മേൽനോട്ടത്തിനുമായി രൂപവത്​കരിച്ച ‘സമാധാന കൗൺസിലി’​ന്റെ ഭാഗമാകാൻ സൗദി അറേബ്യ ഔദ്യോഗികമായി കരാറിലൊപ്പിട്ടു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നടന്ന ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനാണ് കരാറിൽ ഒപ്പുവെച്ചത്.

യു.എസ് പ്രസിഡൻറ്​ ഡോണൾഡ് ട്രംപി​ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരും പ്രതിനിധികളും പങ്കെടുത്തു. ഗസ്സയുടെ പുനർനിർമാണത്തിനായി രൂപവത്​കരിക്കുന്ന കൗൺസിലിൽ ചേരാനുള്ള യു.എസ് പ്രസിഡൻറി​ന്റെ ക്ഷണം സ്വീകരിക്കുന്നതായി ബുധനാഴ്ച സൗദി പ്രഖ്യാപിച്ചിരുന്നു.

യു.എസ് പ്രസിഡൻറ്​ ഡോണൾഡ് ട്രംപ് ഒപ്പുവെക്കുന്നു

സമാധാന കൗൺസിൽ ലക്ഷ്യങ്ങൾ:

ലോകത്തിലെ കരുത്തരായ നേതാക്കൾ ഉൾപ്പെടുന്ന സമാധാന കൗൺസിൽ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ സംവിധാനമായി മാറുമെന്ന് ചടങ്ങിൽ സംസാരിക്കവെ ഡോണൾഡ് ട്രംപ് പറഞ്ഞു. സമാധാന കൗൺസിലി​ന്റെ പ്രധാന ലക്ഷ്യങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഇവയാണ്:

1. ഗസ്സയുടെ ആയുധമുക്തമാക്കൽ: മേഖലയിലെ സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കുക.

2. സുസ്ഥിര ഭരണം: ഗസ്സയിൽ കൃത്യമായ ഭരണസംവിധാനവും സുരക്ഷയും ഉറപ്പാക്കുക.

3. പുനർനിർമാണം: യുദ്ധം തകർത്ത ഗസ്സയുടെ അടിസ്ഥാന സൗകര്യങ്ങൾ വീണ്ടെടുക്കുക.

‘മധ്യപൂർവദേശത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന രക്തച്ചൊരിച്ചിലിനും വിദ്വേഷത്തിനും അന്ത്യം കുറിക്കാനുള്ള സുവർണാവസരമാണിത്. ആരും സാധ്യമല്ലെന്ന് കരുതിയ സമാധാനമാണ് ഇപ്പോൾ മേഖലയിൽ നിലനിൽക്കുന്നത്’ -ഡോണൾഡ് ട്രംപ് പറഞ്ഞു. ത​ന്റെ ഭരണകൂടത്തിന് ലോകമെമ്പാടുമുള്ള എട്ട് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ സാധിച്ചുവെന്നും മറ്റൊന്ന് ഉടൻ അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിൽ 59 രാജ്യങ്ങൾ സമാധാന കൗൺസിലി​ന്റെ ഭാഗമായിട്ടുണ്ട്. 2025 ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്ന ഗസ്സ വെടിനിർത്തൽ കരാറിനെത്തുടർന്ന് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ ഏറ്റവും പ്രധാന ഘടകമാണ് ഈ സമാധാന കൗൺസിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi foreign ministergaza crisisDonald TrumpGaza Reconstruction
News Summary - Gaza reconstruction: Saudi Arabia signs 'Peace Council' agreement
Next Story