Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഗാ​യ​ത്രി ദീ​പ​ക്കി​നെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത   വി​ജ​യം നേ​ടി​യ ഗാ​യ​ത്രി ദീ​പ​ക്കി​നെ അ​നു​മോ​ദി​ച്ചു
cancel
camera_alt

മാ​വൂ​ർ ഏ​രി​യ പ്ര​വാ​സി സം​ഘം സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്

പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഗാ​യ​ത്രി ദീ​പ​ക്കി​നെ

ആ​ദ​രി​ക്കു​ന്നു

ജുബൈൽ: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ മൂന്നാം സ്ഥാനത്തോടെ ഉന്നത വിജയം കരസ്ഥമാക്കിയ ഗായത്രി ദീപക്കിനെ മാവൂർ ഏരിയ പ്രവാസി സംഘം (മാപ്‌സ്) അനുമോദിച്ചു. ജുബൈലിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വെച്ച് സംഘടന ഗായത്രിക്ക് ഉപഹാരം സമ്മാനിച്ചു.

ജുബൈലിലെ ഐ.ടി ഉദ്യോഗസ്ഥനായ ദീപക് ദേവദാസിെൻറയും ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപികയായ ധന്യ ദീപക്കിെൻറയും മകളാണ് കോഴിക്കോട് സ്വദേശിനിയായ ഗായത്രി. മികച്ച പഠനനിലവാരം പുലർത്തുന്നതോടൊപ്പം തന്നെ കലാ-സാംസ്കാരിക രംഗങ്ങളിലും ഗായത്രി മികവ് തെളിയിച്ചിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയിലെ നൃത്തവേദികളിലെ സ്ഥിരസാന്നിധ്യമാണ് ഈ മിടുക്കി.

പ്രവാസികളായ വിദ്യാർഥികളുടെ വിദ്യാഭ്യാസ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് മാപ്‌സ് ഈ ആദരവ് സംഘടിപ്പിച്ചത്.

ചടങ്ങിൽ നിരവധി പ്രമുഖർ സംബന്ധിക്കുകയും വരും വർഷങ്ങളിലും കൂടുതൽ ഉന്നത നേട്ടങ്ങൾ കൈവരിക്കാൻ ഗായത്രിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gayatri Deepak felicitated for excellence in CBSE Class 10 exams.
Next Story