ഖുർആൻ പഠിതാക്കളുടെ സംഗമം
text_fieldsഖുർആൻ പഠിതാക്കളുടെ സംഗമം തനിമ പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: തനിമ റിയാദ് ഖുർആൻ സ്റ്റഡി സെന്റർ ഹയ്യുൽ ഫാറൂഖ് ഘടകം ഖുർആൻ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. പഠനപ്രവർത്തനങ്ങൾ ഏഴ് വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് കുടുംബങ്ങളടങ്ങുന്ന സംഗമം. തനിമ പ്രൊവിൻസ് പ്രസിഡന്റ് താജുദ്ദീൻ ഓമശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. ഭാഷയുടെയും സാഹിത്യത്തിന്റെയും മികവ് മാത്രമല്ല, സുരക്ഷിതമായി മനുഷ്യന് അനുധാവനം ചെയ്യാൻ പറ്റുന്ന ഏകഗ്രന്ഥം ഖുർആൻ മാത്രമാണെന്നും പഠനവും പ്രാക്ടിസും വഴി ജീവിതവിജയത്തിന് ശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സ്റ്റഡി സെന്റർ അധ്യാപകൻ റഹ്മത്ത് തിരുത്തിയാട് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ അക്ബർ അധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല, താരിഖ്, റഹ്മത്തുല്ല ചേളന്നൂർ എന്നിവർ പഠനാനുഭവങ്ങൾ പങ്കുവെച്ചു. സഫീർ അവതരിപ്പിച്ച ഖുർആൻ ക്വിസിൽ പുരുഷവിഭാഗം സമ്മാനാർഹരായി. സാംസ്കാരിക പരിപാടിയിൽ ഹസ്ന, റഫീഷ്, സാദിഖ്, സൽമാൻ എന്നിവർ ഗാനങ്ങളാലപിച്ചു. സൽമാൻ ഖിറാഅത്ത് നടത്തി. കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടി മലർവാടി കോഓഡിനേറ്റർ അഷ്റഫ് കൊടിഞ്ഞി നിയന്ത്രിച്ചു. എം.ഐ. നാസർ, അഹ്ഫാൻ, ഹഫ്സത്ത്, ശഹാമ, നാജിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബാരിഷ് ചെമ്പകശ്ശേരി അവതാരകനായിരുന്നു. പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ അയ്യൂബ് സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

