ഗസൽ ആസ്വാദർക്ക് വേറിട്ട അനുഭവമൊരുക്കി ദമ്പതികൾ
text_fieldsജിദ്ദ: ജിദ്ദയിലെ ഗസല്‍ ആസ്വാദകര്‍ക്ക് വേറിട്ടൊരു അനുഭവമൊരുക്കി യുവ ഗായക ദമ്പതികളായ റാസ റസാഖും ഇംതിയാസ് ബീഗവും. ജി.കെ ഗ്രൂപ്പിെൻറ ബാനറിലായിരുന്നു പരിപാടി. ദുൈബയില്‍ നിന്നെത്തിയ ദമ്പതികൾക്കൊപ്പം വന്ന മുജീബ് റഹ്മാന് ആണ് തബല വായിച്ചത്. കേരളത്തിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും മെഹ്ഫിലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും സൗദിയില്‍ ആദ്യമായാണ് ഇവര്‍ എത്തുന്നത്.
ജഗ്ജിത് സിംഗ്, ഗുലാം അലി, മെഹ്ദി ഹസ്സന്‍, പങ്കജ് ഉധാസ് തുടങ്ങിയ ഗസല്‍ ചക്രവര്‍ത്തിമാരുടെ പ്രശസ്തമായ ഗസലുകളോടൊപ്പം ഷഹബാസ് അമന്‍, ബാബുരാജ്, ഉമ്പായി എന്നിവര്‍ മലയാളത്തിനു സമ്മാനിച്ച പ്രണയ-വിരഹ ഗാനങ്ങങ്ങളും സദസ്സ് ആസ്വദിച്ചു. ജിദ്ദ ഹംദാനിയ അഫ്രാഹ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഗഫൂര്‍ കെ.വി.സി, കോയ മൂന്നിയൂര്‍, നൗഫല്‍ വണ്ടൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
