Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂസക്കോയക്ക് 'ഗർഷോം'...

മൂസക്കോയക്ക് 'ഗർഷോം' അന്താരാഷ്ട്ര പുരസ്കാരം

text_fields
bookmark_border
Garshom International Award
cancel
camera_alt

മൂ​സ​ക്കോ​യ ‘ഗ​ർ​ഷോം’ അ​ന്താ​രാ​ഷ്​​ട്ര പു​ര​സ്​​കാ​ര വേ​ദി​യി​ൽ

ദ​മ്മാം: ദ​മ്മാ​മി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും വേ​ൾ​ഡ്​ മ​ല​യാ​ളി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ മൂ​സ​ക്കോ​യ 'ഗ​ർ​ഷോം' അ​ന്താ​രാ​ഷ്​​ട്ര പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​നാ​യി. സ്വ​പ്ര​യ​ത്‌​നം കൊ​ണ്ടു കേ​ര​ള​ത്തി​ന്​ പു​റ​ത്തു ജീ​വി​ത​വി​ജ​യം നേ​ടു​ക​യും മ​ല​യാ​ളി​ക​ളു​ടെ യ​ശ്ശ​സ് ഉ​യ​ര്‍ത്തു​ക​യും ചെ​യ്ത പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​ണ്​ ഗ​ർ​ഷോം അ​വാ​ർ​ഡ്​ ന​ൽ​കു​ന്ന​ത്. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ഗ​ര്‍ഷോം ഫൗ​ണ്ടേ​ഷ​ന്‍ 2002 മു​ത​ലാ​ണ് ഗ​ര്‍ഷോം പു​ര​സ്‌​കാ​രം ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്​.

അ​സ​ർ​​ബൈ​ജാ​നി​ൽ ബാ​ക്കു​വി​ലെ പ്ര​ശ​സ്​​ത​മാ​യ ലാ​ൻ​ഡ് മാ​ർ​ക്ക് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ക്ടി​ങ് അം​ബാ​സ​ഡ​ർ വി​ന​യ​കു​മാ​റാ​ണ്​ പു​ര​സ്​​കാ​രം മ​റ്റ്​ പു​ര​സ്​​കൃ​താ​ക്ക​ൾ​ക്കൊ​പ്പം മൂ​സ​ക്കോ​യ​ക്ക്​ സ​മ്മാ​നി​ച്ച​ത്.

ടെ​ട്രാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി ക​മ്പ​നി​യു​ടെ സി.​ഇ.​ഒ​യും ഗാ​യ​ക​നു​മാ​യ മൂ​സ​ക്കോ​യ ദ​മ്മാ​മി​ലെ സാ​മൂ​ഹി​ക സം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​ണ്​. നി​ര​വ​ധി ക​ലാ​പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കോ​വി​ഡ്​ കാ​ല​ങ്ങ​ളി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം കൊ​ടു​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ ഫൊ​ക്കാ​ന​യു​ടെ മു​ൻ ചെ​യ​ർ​മാ​നും ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് മെ​ഡി​സി​ൻ പ്ര​സി​ഡ​ന്റു​മാ​യ കെ.​ജി. മ​ന്മ​ഥ​ൻ നാ​യ​ർ, അ​സ​ർ​ബൈ​ജാ​നി​ലെ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്റും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ ജേ​ക്ക​ബ് മാ​ത്യു ഐ​ക്ക​ര എ​ന്നി​വ​ർ​ക്ക് വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ളും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

ബം​ഗ​ളൂ​രു​വി​ലെ മ​ല​യാ​ളി സം​രം​ഭ​മാ​യ ടെ​ൻ​ടാ​ക്കി​ൾ എ​യ്റോ ലോ​ജി​സ്റ്റി​ക്സ് മി​ക​ച്ച സം​രം​ഭ​ത്തി​നു​ള്ള പു​ര​സ്കാ​ര​വും ഫ്രാ​ൻ​സി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ സ​മ ഫ്രാ​ൻ​സ് മി​ക​ച്ച സം​ഘ​ട​ന​ക്കു​ള്ള പു​ര​സ്കാ​ര​വും നേ​ടി. ഓ​രോ വ​ർ​ഷ​വും​ ലോ​ക​ത്തി​​ന്റെ ഓ​രോ​യി​ട​ങ്ങ​ളി​ൽ വെ​ച്ചാ​ണ്​ ഗ​ർ​ഷോം പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കു​ന്ന​ത്​.

നേ​ര​ത്തേ ഇ​ന്ത്യ, ജ​പ്പാ​ൻ, മ​ലേ​ഷ്യ, കു​വൈ​ത്ത്, യു.​എ.​ഇ, നോ​ർ​വേ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ൾ മു​ൻ ഗ​ർ​ഷോം പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ​ച്ച​ട​ങ്ങു​ക​ൾ​ക്ക്​ അ​തി​ഥ്യം അ​രു​ളി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Garshom Award
News Summary - 'Garshom' International Award for Moosakoya
Next Story