ജുബൈലിൽ ഗാലക്‌സി ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ ഗ്രൗണ്ട് 'ഗാലക്‌സി ഗാർഡൻ' ഉദ്ഘാടനം ചെയ്തു
text_fieldsഗാലക്‌സി ക്രിക്കറ്റ് ഗ്രൗണ്ട് ഉദ്ഘാടന ചടങ്ങിൽ സംഘാടകരും താരങ്ങളും
ജുബൈൽ: ജുബൈൽ താബ സെൻററിന് പിൻഭാഗത്തായി സജ്ജീകരിച്ച ഗാലക്‌സി ക്രിക്കറ്റ് ക്ലബ്ബിെൻറ പുതിയ ഗ്രൗണ്ടായ ‘ഗാലക്‌സി ഗാർഡൻ’ കായിക പ്രേമികൾക്കായി തുറന്നുകൊടുത്തു. ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ, ക്ലബ്ബ് അംഗം പ്രവീൺ എറിഞ്ഞ പന്ത് ബാറ്റ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസത്തിലെ ജോലിത്തിരക്കുകൾക്കിടയിൽ കായിക വിനോദങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ബൈജു അഞ്ചൽ ഊന്നിപ്പറഞ്ഞു. ശാരീരിക ആരോഗ്യവും മാനസിക സന്തുലിതാവസ്ഥയും നിലനിർത്താൻ കായിക പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും, ഇത്തരം കൂട്ടായ്മകൾ പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരും കാലങ്ങളിൽ മലയാളി സമാജവും ഗാലക്‌സി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി ചേർന്ന് ക്രിക്കറ്റ് ടൂർണമെൻറുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാലക്‌സി ക്ലബ്ബിെൻറ രണ്ടാമത്തെ ഗ്രൗണ്ട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി ഇജാസ് തൊണ്ടിക്കോടെ, ബിനു, പ്രവീൺ, സിയാദ്, ശ്യാം, പവൻ, ബിജു എന്നിവരും മറ്റ് ക്ലബ്ബ് അംഗങ്ങളും സജീവമായി നേതൃത്വം നൽകി. ചടങ്ങിെൻറ ഭാഗമായി മധുരപലഹാര വിതരണവും നടന്നു. ക്ലബ്ബിലെ ക്രിക്കറ്റ് താരങ്ങൾക്ക് ചടങ്ങിൽ അഭിനന്ദനങ്ങളും വിജയാശംസകളും നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

