ഗഫൂർ വണ്ടൂരിന് ജിദ്ദ വായനക്കൂട്ടം യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: രണ്ടര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക-സാംസ്കാരിക പ്രവർത്തകനും ജിദ്ദ വായനക്കൂട്ടം സജീവ പ്രവർത്തകനുമായ ഗഫൂർ വണ്ടൂരിന് യാത്രയയപ്പ് നൽകി.
ജിദ്ദ വായനക്കൂട്ടം സാരഥി കെ.ടി.എ. മുനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഗഫൂർ വണ്ടൂരിനുള്ള പ്രശസ്തരുടെ കൃതികൾ അടങ്ങിയ ജിദ്ദ വായനക്കൂട്ടത്തിന്റെ ഉപഹാരം ചടങ്ങിൽ കൈമാറി.നൗഷാദ് അടൂർ, മുജീബ് മുത്തേടത്ത്, അഷ്റഫ് വടക്കേക്കാട്, റഫീഖ് മൂസ ഇരിക്കൂർ, ഷറഫുദ്ധീൻ പാലക്കാട്, നസീർ വടക്കേക്കാട്, സിദ്ധീഖ് പൂല്ലങ്കോട്, അൻവർ ബാബു ചോക്കാട്, ഫസലുള്ള വെളോബാലി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഗഫൂർ വണ്ടൂർ മറുപടി പ്രസംഗം നടത്തി. തന്റെ പ്രവാസ ജീവിതത്തിൽ വായനക്കൂട്ടം നൽകിയ ഹൃദ്യമായ അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്നും, നിരവധി പുതിയ കൃതികൾ വായിക്കാനും അറിവ് നേടാനും ഈ കൂട്ടായ്മയാണ് തനിക്ക് അവസരം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

