Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി20 ദ്വിദിന...

ജി20 ദ്വിദിന ഉച്ചകോടിക്ക്​ റിയാദിൽ ഉജ്ജ്വല തുടക്കം

text_fields
bookmark_border
ജി20 ദ്വിദിന ഉച്ചകോടിക്ക്​ റിയാദിൽ ഉജ്ജ്വല തുടക്കം
cancel

ജിദ്ദ: ഗ്രൂപ്പ്​ 20 രാജ്യങ്ങളുടെ രണ്ടു ദിനം നീളുന്ന ഉച്ചകോടിക്ക് റിയാദിൽ​ ഉജ്ജ്വല തുടക്കം. കോവിഡ്​ മഹാമാരി ഉയർത്തിയ ഭീഷണി​യുടെ പശ്ചാതലത്തിൽ ലോകം ഉറ്റുനോക്കുന്ന ശാക്തേയ രാജ്യങ്ങ​ളുടെ ആഗോള സമ്മേളനം സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറ അധ്യക്ഷതയിലാണ്​ ആരംഭിച്ചത്​. വെർച്വലായി നടക്കുന്ന ഉച്ചകോടിയുടെ ആദ്യ സെഷൻ ശനിയാഴ്​ച വൈകീട്ട്​ നാലിന്​​ ആരംഭിച്ചപ്പോൾ അംഗ രാജ്യങ്ങളുടെയെല്ലാം ഭരണത്തലവന്മാരും റിസർവ്​ ബാങ്കുകളുടെ ഗവർണർമാരും മറ്റ്​ സാമ്പത്തിക സ്ഥാപനങ്ങളുടെ മേധാവികളും അതത്​ രാജ്യങ്ങളിലിരുന്ന്​ ഒാൺലൈനിലൂടെ സമ്മേളനത്തിൽ പങ്കാളികളായി

ജി20 ഉദ്​ഘാടന സെഷനിൽ സൽമാൻ രാജാവ്​ അധ്യക്ഷത വഹിക്കുന്നു

ഇൗ വർഷത്തെ ജി20 ഉച്ചകോടിയുടെ 15ാം സെഷനിൽ സൽമാൻ രാജാവ്​ 10 മിനുട്ട്​ നീണ്ട അധ്യക്ഷ പ്രസംഗം നടത്തി​. ഞായറാഴ്​ച വൈകീ​േട്ടാടെ​ അവസാനിക്കുന്ന ദ്വിദിന ഉച്ചകോടിയുടെ നടപടികൾ സമ്പൂർണമായും ​െവച്വെൽ സംവിധാനത്തിലാണ് നടക്കുന്നത്​​​​. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട്​ ഭാഗവും ആഗോള സമ്പദ്​ വ്യവസ്ഥയുടെ 85 ശതമാനവും ആഗോള വ്യാപാരത്തി​െൻറ 75 ശതമാനവും ഉൾക്കൊള്ളുന്ന ജി20 രാജ്യങ്ങളുടെ തലവന്മാൻ പ​െങ്കടുക്കുന്ന ഉച്ചകോടിയെ​ കോവിഡ്​ സാഹചര്യത്തിൽ ലോകം വലിയ പ്രധാന്യത്തോടെയാണ്​ ഉറ്റുനോക്കുന്നത്​​.

സമ്മേളനത്തിൽ പ​െങ്കടുക്കുന്ന കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ

കാലാവസ്ഥ, ഡിജിറ്റൽ സമ്പദ്​ വ്യവസ്ഥ, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളാണ്​ പ്രധാനമായും ചർച്ച ചെയ്യുന്നത്​. ജി20 കൂട്ടായ്​മയ രൂപമെടുത്ത ശേഷം ആദ്യമായാണ്​ സൗദി അറേബ്യയുടെ തലസ്​ഥാന നഗരി ഉച്ചകോടിക്ക്​ ആതിഥേയത്വം വഹിക്കുന്നത്​. അറബ്​ ലോകത്ത്​​ ഇത്തരത്തിലുള്ള ഉച്ചകോടി ആദ്യത്തേതുമാണ്​. പ്രാദേശിക അന്തർദേശീയ തലങ്ങളിൽ സൗദി ​അറേബ്യയുടെ നിർണായകമായ പങ്ക്​ പ്രതിഫലിപ്പിക്കുന്ന ഉച്ചക്കോടിയെ ചരിത്രപരമെന്നാണ്​ വിശേഷിപ്പിച്ചിരിക്കുന്നത്​.


ഉദ്​ഘാടനത്തോട്​ അനുബന്ധിച്ച്​ സൗദി ഏവിയേഷ​െൻറ വ്യോമാഭ്യാസ പ്രകടനം

കോവിഡിനെ നേരിടുന്നതിനുള്ള മാർഗങ്ങളെ കുറിച്ചാലോചിക്കാൻ ഇൗ വർഷം മാർച്ചിൽ സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ജി20 നേതാക്കളുടെ അടിയന്തര ഉച്ചകോടി വിളിച്ചുകൂട്ടിയിരുന്നു. കോവിഡിനെ നേരിടാൻ നിർണായകമായ പല തീരുമാനങ്ങളും അതിലുണ്ടായി. രണ്ടാമത്തെ ഉച്ചകോടിയാണ്​ ഇപ്പോൾ നടക്കുന്നത്​. ഒരൊറ്റ കാലയളവിനുള്ളിൽ ജി20 നേതാക്കളുടെ രണ്ട്​ ഉച്ചകോടികൾ ആദ്യമായിട്ടാണ്​​. ഇൗ വർഷം സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ജി20 നേതാക്കളുടെ യോഗം നടക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്ന്​​ സൽമാൻ രാജാവ്​ ഉച്ചകോടിയുടെ ഉദ്​ഘാടനത്തിന്​ തൊട്ടുമുമ്പ്​ ട്വീറ്റ്​ ചെയ്​തു. ലോകത്ത്​ കോവിഡി​െൻറ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന്​ ആവശ്യമായ തീരുമാനങ്ങളും നടപടികളും​ ജി20 രാജ്യങ്ങൾ കൈക്കൊണ്ടിരുന്നു. അത്​ ഇൗ കൂട്ടായ്​മയുടെ ശക്തിയും പ്രയത്​നങ്ങളിലെ ആത്മാർഥതയും തെളിയിക്കുന്നതാണെന്നും രാജാവ്​ ട്വീറ്റിൽ പറഞ്ഞു. എല്ലാവരും ആരോഗ്യവും സമൃദ്ധിയും ആസ്വദിക്കുന്നവരായി മെച്ചപ്പെട്ട ഭാവിയിലേക്ക്​ മുന്നേറുന്നവരായി മാറുകയാണ്​ ജി20യുടെ ലക്ഷ്യമെന്നും അത്​ തങ്ങളുടെ ഉത്തരവാദിത്വമായാണ്​ കാണുന്നതെന്നും ആ നിലപാടിൽ തുടരുമെന്നും സൽമാൻ രാജാവ്​ കൂട്ടിച്ചേർത്തു. ഉദ്​ഘാടന സെഷനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡൻറ്​ ​ഡൊണാൾഡ്​ ​ട്രമ്പ്​, റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുട്ടിൻ, ചൈനീസ്​ പ്രസിഡൻറ്​ ജി പെങ്​ ഉൾപ്പെടെ അംഗ രാജ്യങ്ങളുടെയെല്ലാം ഭരണത്തലവന്മാർ പ​െങ്കടുത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G20Two-day summit
Next Story