അടുത്തവർഷം സൗദിയിൽ പറക്കും കപ്പലുകളെത്തും
text_fieldsപറക്കും കപ്പലുകൾ
റിയാദ്: അടുത്തവർഷം സൗദിയിൽ പറക്കും ഇലക്ട്രിക് കപ്പലുകളെത്തും. നിയോമിലാണ് വെള്ളത്തിന്റെ മുകളിലൂടെ പറക്കാനും കഴിയുന്ന കപ്പലുകൾ പരീക്ഷിക്കുന്നത്. സ്വീഡിഷ് കമ്പനിയായ ‘കാൻഡല’യുടെ പ്രസ്താവന പ്രകാരം എട്ട് കപ്പലുകളുടെ പ്രാരംഭ ബാച്ച് സൗദി അറേബ്യയിലേക്ക് എത്തിക്കും. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറാണിത്. കപ്പലുകളുടെ ആദ്യ ബാച്ച് 2025ലും 2026ന്റെ തുടക്കത്തിലും എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
കാൻഡല ബി-12 കപ്പലുകളാണ് നിയോമിലെ സമുദ്രഗതാഗത ശൃംഖലയെ സേവിക്കുക. പരമ്പരാഗത ഗതാഗത മാർഗങ്ങളേക്കാൾ വലിയ പ്രത്യേകതകളും സവിശേഷതകളോടും കൂടിയതാണിവ. സീറോ-എമിഷൻ ജലഗതാഗത സംവിധാനം നൽകാൻ രൂപകൽപന ചെയ്തിരിക്കുന്ന കപ്പലിൽ 20നും 30നും ഇടയിൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയും. പരമ്പരാഗത ഫെറികളേക്കാൾ ചെറുതും വേഗമേറിയതുമാണ്. കമ്പ്യൂട്ടർ ഗൈഡഡ് അണ്ടർവാട്ടർ ചിറകുകളോട് കൂടിയതാണ്.
പരമ്പരാഗത കപ്പലുകളേക്കാൾ 80 ശതമാനം കുറവ് ഊർജം ഉപയോഗിക്കുന്നു. 25 നോട്ട് വേഗവും രണ്ട് മണിക്കൂറിൽ കൂടുതൽ ചാർജിങ് ക്ഷമതയുള്ളതുമാണ്. ഇന്നുവരെയുള്ളതിൽ ഏറ്റവും വേഗമേറിയതും നീളമുള്ളതുമായ ഇലക്ട്രിക് പാസഞ്ചർ കപ്പൽ കൂടിയാണ്. ഇതിന്റെ ജല ചിറകുകൾ ഒരു പുതിയ തലം വാഗ്ദാനം ചെയ്യുന്നു. ചെങ്കടലിന്റെ വെള്ളത്തിന് മുകളിലൂടെ യാത്രക്കാർക്ക് സുഗമമായി പറക്കാൻ കഴിയുന്നതാണ്.
കാറ്റിന്റെയും തിരമാലകളുടെയും സമയങ്ങളിൽ പോലും സ്ഥിരത ഉറപ്പാക്കാൻ ഡിജിറ്റൽ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം സെക്കൻഡിൽ 100 തവണ ബാലൻസ് ചെയ്യുന്നു. കാൻഡല സി. പോഡ് മോട്ടോറുകളാണ് കപ്പലിനുള്ളത്. ഇത് ശാന്തമാണ്. സമുദ്രജീവികൾക്ക് ശല്യമുണ്ടാക്കാത്തതും വേഗത്തിലുള്ള യാത്ര സാധ്യമാക്കുന്നതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

