ജപ്പാനിൽ ശാസ്ത്ര സാേങ്കതിക കേന്ദ്രവുമായി സൗദി അറേബ്യ
text_fieldsജിദ്ദ: ജപ്പാനിൽ ശാസ്ത്ര സാേങ്കതിക കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. അമീർ മു ഹമ്മദ് ബിൻ സൽമാൻ ഫ്യൂച്ചർ സയൻസ് ആൻഡ് ടെക്നോളജി സെൻറർ എന്ന പേരിൽ ടോക്യോ സർവ കലാശാലയിൽ ആരംഭിക്കുന്ന സെൻറർ സംബന്ധിച്ച ധാരണപത്രം സർവകലാശാല മേധാവി ഡോ. ജുനോകാമി മാക്കോതോയും അമീർ മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷൻ ബോർഡ് (മിസ്ക് ചാരിറ്റി) ചെയർമാൻ ബദർ അൽഅസാകിറും ഒപ്പുവെച്ചു. സർവകലാശാലയിൽ നടന്ന ചടങ്ങിൽ സൗദി അംബാസഡർ നായിഫ് അൽഫഹദിയും പെങ്കടുത്തു. ആറു പതിറ്റാണ്ടിലേറെയായി സൗദി, ജപ്പാൻ ബന്ധം ശക്തമായി തുടരുകയാണെന്ന് ബദർ അൽ അസാകിർ പറഞ്ഞു.
പുതിയ കരാർ വിവിധ മേഖലകളിൽ പ്രത്യേകിച്ച് ശാസ്ത്രീയ, സാേങ്കതിക, ഗവേഷണ, വിദ്യാഭ്യാസ മേഖലകളിൽ വലിയ മുന്നേറ്റം സാധ്യമാക്കും.
ലോകപ്രശസ്തമായ ടോക്യോ യൂനിവേഴ്സിറ്റിയിലാണ് സയൻസ് ആൻഡ് ടെക്നോളജി സെൻറർ സ്ഥാപിക്കുന്നത് എന്നതിനാൽ പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഉൗർജം, ആണവോർജം എന്നീ രംഗങ്ങളിൽ ടോക്യോ സർവകലാശാലയിൽ 60ഒാളം സൗദി യുവതീയുവാക്കൾക്ക് പരിശീലനം നൽകാൻ ഇൗ ധാരണപത്രം സഹായിക്കും. ജപ്പാനിലെ വ്യവസായിക, ഗവേഷക മേഖലയിലെ വിദഗ്ധരുമായി സഹകരിച്ചും അവിടത്തെ ഫാക്ടറികളും ഗവേഷണ കേന്ദ്രങ്ങളും സന്ദർശിച്ചുമായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. പുതിയ കരാർ സൗദി-ജപ്പാൻ സർവകലാശാലകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള മികച്ച അവസരമാണെന്ന് ടോക്യോ യൂനിവേഴ്സിറ്റി മേധാവി പറഞ്ഞു.
വിദ്യാഭ്യാസ, ഗവേഷണ തലങ്ങളിൽ ക്രിയാത്മക ബന്ധം സ്ഥാപിക്കാൻ ഇതിലൂടെ സാധിക്കും. 2030 വിഷൻ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ജപ്പാൻ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1877ലാണ് ടോക്യോ സർവകലാശാല സ്ഥാപിതമാകുന്നത്. ഇവിടെനിന്നുള്ള ഏഴു ബിരുദധാരികൾക്ക് നൊബേൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. 17 പേർ ജപ്പാൻ പ്രധാനമന്ത്രിമാരാകുകയും മൂന്നുപേർ ബഹിരാകാശ യാത്രികരുമായിട്ടുണ്ടെന്നും ഡോ. ജുനോകാമി മാക്കോതോ പറഞ്ഞു. സൈബർ സുരക്ഷ, റോബോട്ട് സാേങ്കതിക വിദ്യകൾ, വൈദ്യശാസ്ത്രം തുടങ്ങിയ സുപ്രധാനമായ മേഖലകളിലുള്ള ശാസ്ത്രീയ ഗവേഷണത്തിനും സാേങ്കതിക വികസനത്തിനും അമീർ മുഹമ്മദ് ബിൻ സൽമാനെ സഹായിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ടോക്യോ സർവകലാശാലകളിലെ അക്കാദമിക്, റിസർച് പ്രോഗ്രാമുകളിലേക്ക് സ്കോളർഷിപ്പിന് സൗദി വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനും ഇൗ സെൻററിന് വലിയ പങ്കുണ്ടാകുമെന്നും ടോക്യോ സർവകലാശാല മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
