ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റിവ് സമ്മേളനം; സൗദി കിരീടാവകാശി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിയറ്റ്നാം പ്രധാനമന്ത്രി
ഫാം മിൻ ചിനുമായി കൂടിക്കാഴ്ച നടത്തുന്നു
റിയാദ്: ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്ന ലോക നേതാക്കൾ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി.
പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശെരീഫ്, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ, സെനഗൽ പ്രസിഡന്റ് ബഷീർ ജുമാ ഫേ, ഭൂട്ടാൻ രാജാവ് ജിഗ്മെ കെസർ നാംഗ്യേൽ വാങ്ചുക്ക്, ജോർഡാൻ കിരീടാവകാശി അമീർ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ എന്നിവയുമായാണ് കിരീടാവകാശി കൂടിക്കാഴ്ച നടത്തിയത്.
സൗദിയുമായുള്ള ബന്ധങ്ങൾ അവലോകനം ചെയ്യുകയും വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ, പൊതുതാൽപ്പര്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

