ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് സുസ്ഥിരവും മാനുഷികവുമായ ഭാവി രൂപപ്പെടുത്തുന്ന ആഗോള പ്രസ്ഥാനം- റിച്ചാർഡ് അറ്റിയാസ്
text_fieldsറിയാദ്: ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഇപ്പോൾ കൂടുതൽ സുസ്ഥിരവും മാനുഷികവുമായ ഭാവി രൂപപ്പെടുത്താൻ ശ്രമിക്കുന്ന ഒരു ആഗോള പ്രസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്രസിഡന്റ് റിച്ചാർഡ് അറ്റിയാസ് പറഞ്ഞു. ഈ വർഷത്തെ പതിപ്പിൽ ലോകമെമ്പാടുമുള്ള 9,000 ത്തിലധികം പ്രതിനിധികളുടെയും 2,000 അംഗങ്ങളുടെയും പങ്കാളിത്തം ഉണ്ട്.
ഇത് ഇനിഷ്യേറ്റീവിന്റെ ചരിത്രത്തിലെ റെക്കോർഡ് എണ്ണമാണെന്നും അറ്റിയാസ് അഭിപ്രായപ്പെട്ടു. ‘സമൃദ്ധിയുടെ താക്കോൽ’ എന്ന ഈ വർഷത്തെ പ്രമേയം എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു ഭാവി എങ്ങനെ കെട്ടിപ്പടുക്കാം എന്നതിനെക്കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതാണെന്നും അറ്റിയാസ് പറഞ്ഞു.
തന്ത്രപരമായ ലക്ഷ്യങ്ങൾക്കനുസരിച്ച് പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് കൃത്രിമബുദ്ധിയെ ആശ്രയിക്കുന്ന ‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോമ്പസ്’ ആപ്പ് ലോഞ്ച് ചെയ്തതായി അറ്റിയാസ് പ്രഖ്യാപിച്ചു. ലോഞ്ച് ചെയ്ത് വെറും രണ്ട് മണിക്കൂറിനുള്ളിൽ ഇത് 3000ത്തിലധികം ഇടപെടലുകൾ സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. ഈ സംരംഭം ഇനി വെറുമൊരു സാമ്പത്തിക സംഭവമല്ലെന്നും, ആരോഗ്യം, കൃത്രിമബുദ്ധി, മനുഷ്യവികസനം എന്നീ മേഖലകളിലെ ധീരമായ ആശയങ്ങളാൽ നയിക്കപ്പെടുന്ന ഒരു ആഗോള പ്രസ്ഥാനമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

