Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'സ്നേ​ഹ​ചെ​മ്പി'​ലൂ​ടെ...

'സ്നേ​ഹ​ചെ​മ്പി'​ലൂ​ടെ വൃ​ക്ക​രോ​ഗി​ക്ക് സ​ഹാ​യ​തു​ക സ​മാ​ഹ​രി​ച്ചു

text_fields
bookmark_border
സ്നേ​ഹ​ചെ​മ്പി​ലൂ​ടെ വൃ​ക്ക​രോ​ഗി​ക്ക് സ​ഹാ​യ​തു​ക സ​മാ​ഹ​രി​ച്ചു
cancel
camera_alt

വൃ​ക്ക​രോ​ഗി​ക്ക് സ​ഹാ​യ​ത്തി​നാ​യി ‘സ്നേ​ഹ​ചെ​മ്പ്’ ഒ​രു​ക്കി​യ ജി​ദ്ദ ക​രു​വാ​ര​കു​ണ്ട് അ​രി​മ​ണ​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ

ജി​ദ്ദ: മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​രു​വാ​ര​ക്കു​ണ്ട് അ​രി​മ​ണ​ലി​ൽ ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ഉ​ലു​വാ​ൻ മു​ഹ​മ്മ​ദ് അ​നീ​സ് എ​ന്ന സ​ഹോ​ദ​ര​െൻറ ചി​കി​ത്സ നി​ധി​യി​ലേ​ക്ക് വേ​റി​ട്ട രീ​തി​യി​ൽ സ​ഹാ​യ തു​ക ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജി​ദ്ദ ക​രു​വാ​ര​ക്കു​ണ്ട് അ​രി​മ​ണ​ൽ പ്ര​വാ​സി കൂ​ട്ടാ​യ്‌​മ. 'സ്‌​നേ​ഹ​ചെ​മ്പ്‌' എ​ന്ന പേ​രി​ൽ ബി​രി​യാ​ണി ത​യാ​റാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജി​ദ്ദ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 1700ഓ​ളം പേ​ർ​ക്ക് ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ച് എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​തി​ലൂ​ടെ എ​ട്ട​ര ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കാ​ൻ കൂ​ട്ടാ​യ്മ​ക്ക് ക​ഴി​ഞ്ഞു. ബി​രി​യാ​ണി​യു​ടെ വി​ല​യു​ടെ കൂ​ടെ സു​മ​ന​സ്സു​ക​ൾ ന​ൽ​കി​യ സ​ഹാ​യം കൂ​ടി ചേ​ർ​ത്താ​ണ്​ ഇ​ത്ര​യും തു​ക സ​മാ​ഹ​രി​ക്കാ​ൻ സാ​ധി​ച്ച​ത്. ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ ബാ​വി പ​ട്ടാ​ണി, ഷി​ഹാ​ബ് മു​തു​കോ​ട​ൻ, നാ​സ​ർ നാ​റം തൊ​ടി​ക, ഷാ​ജി കു​ഞ്ഞി​പ്പ, സി.​എം. സ​ദ​ഖ​ത്തു​ല്ല, ജം​ഷീ​ർ മ​ഠ​ത്തി​ൽ, എം.​കെ. നൗ​ഷാ​ദ്, ലി​ജു മ​ഠ​ത്തി​ൽ, ഗ​ഫാ​ർ മേ​ച്ചീ​രി, നൗ​ഷാ​ദ് ചേ​ലാ​ക്കോ​ട​ൻ, സാ​ദ​ത്ത് കു​ഞ്ഞി​മോ​ൻ, ഉ​സ്മാ​ൻ കു​ണ്ടു​കാ​വി​ൽ, റ​ഷീ​ദ് കൊ​ട​ക്കു​ന്ന​ൻ, കെ.​കെ. ഉ​മ​ർ, ജു​നൈ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidney Diseaseexpatriate
Next Story