ഒ.ഐ.സി.സി സൈഹാത്ത് ഏരിയാ കമ്മിറ്റി ധനസഹായം നൽകി
text_fieldsഒ.ഐ.സി.സി സൈഹാത്ത് ഏരിയാ കമ്മിറ്റി സ്വരൂപിച്ച ചികിത്സാ ധനസഹായം മുൻ എം.പി രമ്യ ഹരിദാസ് കുടുംബത്തിന് കൈമാറുന്നു
ദമ്മാം: അർബുദ ബാധിതയായി ചികിത്സയിൽ കഴിയുന്ന തൃശൂർ ചേലക്കര സ്വദേശി ഷാജിയുടെ മകൾ ഷഹനമോളുടെ ചികിത്സ ചെലവിലേക്കായി ഒ.ഐ.സി.സി സൈഹാത്ത് ഏരിയാ കമ്മിറ്റി ധനസഹായം സ്വരൂപിച്ച് നൽകി. മുൻ എം.പി രമ്യ ഹരിദാസ് ഷഹനയുടെ വീട്ടിലെത്തി കുടുംബത്തിന് തുക കൈമാറി.
തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, ഒ.ഐ.സി.സി സൈഹാത്ത് ഏരിയാ കമ്മിറ്റി ജനറൽ സെക്രട്ടറി മുനീർ മുണ്ട്രോട്ട്, ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനീഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുദേവൻ പള്ളത്ത്, ചേലക്കര സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് സന്തോഷ് ചെറിയാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് പണ്ടലാച്ചി, വാർഡ് മെംബർ ടി.എ. കേശവൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഒ.ഐ.സി.സി ദമ്മാം റീജനൽ ജനറൽ സെക്രട്ടറി സി.ടി. ശശി, സൈഹാത്ത് ഏരിയാകമ്മിറ്റി പ്രസിഡന്റ് രമേശൻ പാലയ്ക്കൽ, ജനറൽ സെക്രട്ടറി ഡിജോ പഴയമഠം എന്നിവർ തുക സ്വരൂപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

