വയനാട്ടിൽ ഹാഇൽ ഐ.സി.എഫ് നിർമിക്കുന്ന വീടിന്റെ നിർമാണ തുക കൈമാറി
text_fieldsവയനാട്ടിൽ ഹാഇൽ ഐ.സി.എഫ് നിർമിക്കുന്ന വീടിന്റെ നിർമാണ തുക കൈമാറിയപ്പോൾ
ഹാഇൽ: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ദുരന്തബാധിതർക്ക് കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി ഐ.സി.എഫ് ഹാഇൽ ഘടകം നിർമിക്കുന്ന ഒരു വീടിന്റെ നിർമാണ തുകയായ 10 ലക്ഷം രൂപ കൈമാറി.
ഹാഇലിൽ നടന്ന സ്നേഹവിരുന്ന് സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് പറവൂർക്ക് സെൻട്രൽ നേതാക്കൾ കൈമാറി. കേരള സർക്കാർ ഭൂമി കൈമാറുന്ന മുറക്ക് അവിടെ വീട് വെച്ച് നൽകുന്ന രൂപത്തിലാണ് ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റി 10 വീടുകൾ നിർമിച്ച് നൽകുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഹാഇലിലെ സുമനസ്സുകളുടെ സഹായത്തോടെ നിർമിക്കുന്ന വീടിന്റെ നിർമാണ ചെലവായ തുക കൈമാറിയത്.
ചടങ്ങിൽ അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ, ബഷീർ സഅദി കിന്നിംഗാർ, മുനീർ സഖാഫി വെണ്ണക്കോട്, അബ്ദുൽ സലാം റഷാദി കൊല്ലം, അബ്ദുൽ റസാഖ് മദനി, ബഷീർ സഅദി കോട്ടപ്പുറം, ബഷീർ നെല്ലളം, മുഹമ്മദ് അലി ബാഖവി ഉളിയിൽ, അബ്ദുൽ സലാം സഅദി, ഷറഫുദ്ദീൻ നെടുവണ്ണൂർ, നൗഫൽ പറക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.

