ഹജ്ജ് തീർഥാടകര്‍ക്ക് നൽകുന്ന കഞ്ഞിപ്പാത്രത്തിനുള്ള ഫണ്ട് കൈമാറി
text_fieldsജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ടിന് ഖുലൈസ് കെ.എം.സി.സി പ്രസിഡൻറ് റഷീദ് എറണാകുളം കൈമാറുന്നു
ഖുലൈസ്: ജിദ്ദ കെ.എം.സി.സിയുടെ കീഴില്‍ ഹജ്ജ് തീർഥാടകര്‍ക്ക് നല്കുന്ന കഞ്ഞി പാത്രത്തിനുള്ള ഫണ്ട് കൈമാറി. സൗദി കെ.എം.സി.സി മക്കയിലെ ഹജ്ജ് വളന്റിയർ ക്യാമ്പില്‍ വെച്ച് ജിദ്ദ കെ.എം.സി.സി ഭാരവാഹികള്‍ക്ക് ഖുലൈസ് ഏരിയ ഭാരവാഹികള്‍ കൈമാറി. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ടിന് ഖുലൈസ് കെ.എം.സി.സി പ്രസിഡന്റ് റഷീദ് എറണാകുളം കൈമാറി. അബൂബക്കര്‍ അരിമ്പ്ര, ശിഹാബ് താമരക്കുളം, ഉബൈദ് തെന്നല, അക്ബര്‍ ആട്ടീരി, അന്‍സാര്‍ പെരുവള്ളൂർ, സിദ്ദീഖ് വള്ളിക്കുന്ന്, ആരിഫ് പഴയകത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

