‘സപ്തൽ അലായ' കെ.എം.സി.സി അസീർ ഫണ്ട് കൈമാറി
text_fieldsഅസീർ കെ.എം.സി.സിയുടെ 'സബ്തൽ അലായ' കാൻസർ - കിഡ്നി രോഗികൾക്കുള്ള ഫണ്ട് കൈമാറിയപ്പോൾ
അബ്ഹ: സൗദി അസീർ കെ.എം.സി.സിയുടെ 'സബ്തൽ അലായ' എന്ന പേരിലുള്ള കാൻസർ-കിഡ്നി രോഗികൾക്കുള്ള ഫണ്ട് കൈമാറി. 2024 വർഷത്തെ റമദാൻ റിലീഫിന്റെ ഭാഗമായി നിർധനരായ രോഗികൾക്കുള്ള ധനസഹായ വിതരണമാണ് പൂർത്തിയാക്കിയത്. സെക്രട്ടറി നൗഫൽ മൂനാടി പ്രസിഡന്റ് ഇഖ്ബാൽ മക്കരപ്പറമ്പിന് ആദ്യ ഫണ്ട് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
സഹായധനത്തിന് അർഹരായവർക്കെത്തിക്കുന്നതിന് കമ്മിറ്റി ചെയർമാൻ നാസർ അൽ ഫൈസൽ, ട്രഷറർ റഫീഖ് പെരിന്തൽമണ്ണ എന്നിവരെ ചുമതലപ്പെടുത്തി. പരിപാടിയിൽ സെക്രട്ടറിമാരായ ഷാഫി പുത്തൂർ, റിയാസ് ഫറൂഖ് , ഷംസു ചെറുവണ്ണൂർ, വൈസ് പ്രസിഡന്റുമാരായ ഫൗസു റഹ്മാനി, മുസ്തഫ ഉലുവാൻ, നബീൽ കീഴുപറമ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

