റഷീദ് ചികിത്സ സഹായധനം കൈമാറി
text_fieldsഅൽ ഖസീം ഒ.ഐ.സി.സി സമാഹരിച്ച റഷീദ് ചികിത്സാ സഹായം മുഖ്യരക്ഷാധികാരി സക്കീർ പത്തറ സഹായ കമ്മിറ്റി
ചെയർമാൻ ഷെരീഫ് തലയാടിന് കൈമാറുന്നു
ബുറൈദ: ബുറൈദയിലെ മുൻ പ്രവാസി റഷീദിന്റെയും ഭാര്യയുടേയും ചികിത്സക്കായി ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി സമാഹരിച്ച തുക കൈമാറി. റഷീദ് ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ ഷെരീഫ് തലയാട് ഒ.ഐ.സി.സി മുഖ്യരക്ഷാധികാരി സക്കീർ പത്തറയിൽനിന്ന് ഏറ്റുവാങ്ങി. പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ, സുധീർ കായംകുളം, പി.പി.എം. അശ്റഫ് കോഴിക്കോട് എന്നിവർ സംസാരിച്ചു.
അബ്ദുറഹ്മാൻ കാപ്പാട്, മുജീബ് ഒതായി, സിയാസ് കണിയാപുരം, ഖുബൈബ് ഏരിയാകമ്മിറ്റി പ്രസിഡൻറ് മനോജ് തോമസ്, വിനീഷ് ചെറിയാൻ, സിറാജുദ്ദീൻ തട്ടയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബഷീർ വേങ്ങാലിയിൽ നന്ദി പറഞ്ഞു.

