Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മുഴുവൻസമയ...

സൗദിയിൽ മുഴുവൻസമയ കർഫ്യൂ; പൊലീസ്​ നിരീക്ഷണം ശക്തമാക്കി

text_fields
bookmark_border
സൗദിയിൽ മുഴുവൻസമയ കർഫ്യൂ; പൊലീസ്​ നിരീക്ഷണം ശക്തമാക്കി
cancel
camera_alt?????????? ????????? ???????????? ????????? ?????? ???? ???? ??????????? ???????? ????????? ?????????????????

ജിദ്ദ: രാജ്യത്തുടനീളം ബുധനാഴ്​ച വരെ അഞ്ചുദിവസത്തേക്ക്​ പ്രഖ്യാപിച്ച സമ്പൂർണ കർഫ്യു തുടരുന്നതിനാൽ വിവിധ മേഖലകളിൽ പൊലീസ്​ നിരീക്ഷണം ശക്തമാക്കി. ആരോഗ്യ സുരക്ഷ മുൻകരുതലി​​െൻറ ഭാഗമായി പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗമങ്ങളൊഴിവാക്കാൻ വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ച്​ മുതലാണ്​ രാജ്യത്തുടനീളം  സമ്പൂർണ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്​. 

കർഫ്യൂ നിരീക്ഷിക്കാൻ രാജ്യത്തുടനീളം ​സുരക്ഷ ഉദ്യോഗസ്​ഥർ നിരത്തുകളിലുൾപ്പെടെ നിലയുറപ്പിച്ചിട്ടുണ്ട്​.  നിയമലംഘകരെ പിടികൂടാൻ പട്ടണങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലുമടക്കം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്​​. കർഫ്യു തീരുമാനം നടപ്പാക്കിയിട്ടുണ്ടോയെന്ന്​  ഉറപ്പുവരുത്താൻ രാജ്യത്തെ മുഴുവൻ പട്ടണങ്ങളിലും മേഖലകളിലും ഗ്രാമങ്ങളിലുമടക്കം കർശന നിരീക്ഷണം നടത്തുമെന്നും നിയമലംഘകർക്ക്​ നിയമാനുസൃത  ശിക്ഷാനടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം ​വ്യക്തമാക്കിയിട്ടുണ്ട്​. 

ഇതേ തുടർന്ന്​ മുഴുവൻ റോഡുകളിലും റൗണ്ട്​ എബൗട്ടുകളിലും പ്രവേശന കവാടങ്ങളിലും  നിരീക്ഷണത്തിനായി സുരക്ഷ വകുപ്പുകൾക്ക്​ കീഴിൽ കൂടുതൽ ഉദ്യോഗസ്​ഥരെയാണ്​​ വിന്യസിച്ചിരിക്കുന്നത്​​​. എന്നാൽ നേരത്തെ ഇളവ്​ നൽകിയ സ്​ഥാപനങ്ങൾക്കും  അടിയന്തര സേവനങ്ങളിലേർപ്പെട്ടവർക്കും കർഫ്യുവേളയിൽ പ്രവർത്താനുമതി​ നൽകിയിട്ടുണ്ട്​. 

പുറത്തിറങ്ങാനുള്ള അനുമതിക്ക്​ ‘തവക്കൽനാ’

ഒാരോരുത്തരുടെയും താമസകേന്ദ്രങ്ങൾക്കടുത്തുള്ള ബഖാല ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നതിന്​ അനുമതിയുണ്ട്​.  അതിന്​ ‘തവക്കൽനാ’ എന്ന ആപ്പിലൂടെ അനുവാദം നേടിയിരിക്കണം. ആശുപത്രിയിൽ പോകുന്നതിനും ഇതേ ആപ് വഴി അനുമതി നേടാം. ഒരു ദിവസം പരമാവധി ഒരു  മണിക്കൂർ മാത്രമാണ്​ ഇതിനുവേണ്ടി അനുവദിക്കൂ. 

ആഴ്​ചയിൽ നാലുമണിക്കൂർ വരെ പുറത്തിറങ്ങാനുള്ള അനുമതി ആപ് വഴി ലഭിക്കും. എല്ലാവരും ആദ്യം സ്വന്തം  മൊബൈൽ ഫോണിൽ ഇൗ ആപ്​ ഡൗൺലോഡ്​ ചെയ്യണം. എന്തെങ്കിലും ആവശ്യത്തിന്​ പുറത്തിറങ്ങും മുമ്പ്​ ആപ് ഒാപൺ ചെയ്​ത്​ പെർമിഷൻസ്​ എന്ന ​െഎക്കണിൽ  ക്ലിക്ക്​ ചെയ്​താണ്​ അനുമതി തേടേണ്ടത്​. അതിൽ കാണുന്ന പ്ലസ്​ ചിഹ്നത്തിൽ ക്ലിക്ക്​ ചെയ്​താൽ സപ്ലൈസ് എന്ന ​െഎക്കൺ കിട്ടും. അതിൽ ക്ലിക്ക് ചെയ്​ത തുടർന്നുള്ള  നടപടികൾ പൂർത്തിയാക്കി പെർമിറ്റ്​ നേടി പുറത്തിറങ്ങാം. പരമാവധി ഒരു മണിക്കൂറാണെന്നത്​ ഒാർമയിലുണ്ടാവണം.

ഡ്രൈവിങ്​ വിസയിലുള്ളവർക്ക്​ ഇതേ ആപ്പിൽ നിന്ന്​  തന്നെ ഡ്രൈവിങ്ങിനുള്ള അനുമതിയും ലഭിക്കും. വഴിയിൽ പൊലീസ് തടഞ്ഞാൽ ആപ് ഒാപൺ ചെയ്​ത്​ പെർമിറ്റ്​ കാണിച്ചുകൊടുത്താൽ മതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newscurfewEid Ul Fitarpolice patrolling
News Summary - fulltime cufew: police tightened the patrolling in saudi arabia- gulf
Next Story