Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ലെ...

സൗ​ദി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക് സ​മ്പൂ​ർ​ണ പാ​രി​സ്ഥി​തി​ക അം​ഗീ​കാ​രം

text_fields
bookmark_border
സൗ​ദി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക് സ​മ്പൂ​ർ​ണ പാ​രി​സ്ഥി​തി​ക അം​ഗീ​കാ​രം
cancel

റി​യാ​ദ്: രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും കൈ​വ​രി​ച്ച​താ​യി സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (ഗാ​ക) അ​റി​യി​ച്ചു. നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ എ​ൻ​വ​യ​ൺ​മെൻറ​ൽ കം​പ്ല​യ​ൻ​സ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള ക​ർ​ശ​ന​മാ​യ പാ​രി​സ്ഥി​തി​ക നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ഔ​ദ്യോ​ഗി​ക അം​ഗീ​കാ​രം ല​ഭ്യ​മാ​യ​ത്. പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും പ​രി​സ്ഥി​തി അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ച ‘സൗ​ദി പ​രി​സ്ഥി​തി വാ​രം 2026’ നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തെ വ്യോ​മ​യാ​ന മേ​ഖ​ല കൈ​വ​രി​ച്ച ഏ​റ്റ​വും വ​ലി​യ പാ​രി​സ്ഥി​തി​ക നാ​ഴി​ക​ക്ക​ല്ലു​ക​ളി​ൽ ഒ​ന്നാ​യാ​ണ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള മി​ക​ച്ച പാ​രി​സ്ഥി​തി​ക രീ​തി​ക​ളാ​ണ് സൗ​ദി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ങ്ങ​ളി​ലെ പാ​രി​സ്ഥി​തി​ക ആ​ഘാ​തം കു​റ​ക്കു​ന്ന​തി​നും പ്ര​കൃ​തി​യു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള സ​മ​ഗ്ര സം​വി​ധാ​ന​ങ്ങ​ൾ അ​തോ​റി​റ്റി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി.

മ​ലി​നീ​ക​ര​ണം കു​റ​ക്കാ​നു​ള്ള പ്രാ​യോ​ഗി​ക പ​രി​ഹാ​ര​ങ്ങ​ളും ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​തി​െൻറ ഭാ​ഗ​മാ​യി സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. സൗ​ദി വി​ഷ​ൻ 2030-​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി, സു​സ്ഥി​ര​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

വ്യോ​മ​ഗ​താ​ഗ​ത രം​ഗ​ത്തെ ദ്രു​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച പ​രി​സ്ഥി​തി​ക്ക് കോ​ട്ടം ത​ട്ടാ​ത്ത രീ​തി​യി​ലാ​ണെ​ന്ന് ഈ ​അം​ഗീ​കാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്നു. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യും ഏ​ജ​ൻ​സി​ക​ളു​മാ​യും ന​ട​ത്തി​യ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportsapprovalEnvironmentalSaudi Arabia
News Summary - Full environmental approval for airports in Saudi Arabia
Next Story