എണ്ണ ഉല്‍പാദന നിയന്ത്രണം: ക്വാട്ട പാലിക്കുമെന്ന് സൗദി ഒപെക് പ്രതിനിധി അനിവാര്യമെങ്കില്‍ അടിയന്തിര യോഗം ചേരുമെന്ന് യു.എ.ഇ
text_fieldsറിയാദ്: എണ്ണ ഉല്‍പാദന നിയന്ത്രണത്തിന് ഒപെക് അംഗ രാജ്യങ്ങളും ഇതര ഉല്‍പാദകരും ചേര്‍ന്ന് തീരുമാനിച്ച ക്വാട്ട പ ാലിക്കുമെന്ന് സൗദി അറേബ്യയുടെ ഒപെക് പ്രതിനിധി അദീബ് അല്‍അഅ്മ പറഞ്ഞു. ഏപ്രില്‍ വരെ നീട്ടിയ ഉല്‍പാദന നിയന്ത്രണ ത്തില്‍ സൗദി ഊർജമന്ത്രി എൻജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് ഒപ്പുവെക്കുമെന്നും അദീബ് കൂട്ടിച്ചേര്‍ത്തു. ഏപ്രിലിന് ശേഷം ഉല്‍പാദന നിയന്ത്രണം തുടരണമെന്നാണ് സൗദിയുടെ താല്‍പര്യം. ഉൽപാദകരും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധത്തില്‍ വിപണി സന്തുലിതത്വം നിലനിര്‍ത്താനാണ് സൗദി ആഗ്രഹിക്കുന്നത്. അതേ സമയം ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും വില വര്‍ധിക്കുന്നില്ലെങ്കില്‍ അനിവാര്യ സാഹചര്യത്തില്‍ അടിയന്തിര യോഗം ചേരേണ്ടിവരുമെന്ന് യു.എ.ഇ ഊർജ മന്ത്രി സുഹൈല്‍ അല്‍മസ്റൂഇ പറഞ്ഞു.
ഒപെക് കൂട്ടായ്മക്കകത്തും പുറത്തുമുള്ള ഉല്‍പാദക രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് അടിയന്തിര യോഗം ചേരുക എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ എണ്ണ ശേഖരത്തില്‍ ആറ് വര്‍ഷത്തിനകം അമേരിക്ക വലിയ മുന്നേറ്റംനടത്തുമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയെ ഉദ്ധരിച്ച് സാമ്പത്തികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.