ത്വാഇഫിൽ ‘പഴക്കാലം’
text_fieldsത്വാഇഫിലെ പഴം- പച്ചക്കറി വിൽപനകേന്ദ്രത്തിൽ
പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ
ത്വാഇഫ്: തോട്ടങ്ങളിൽ വൈവിധ്യമാർന്ന പഴങ്ങളുടെ വിളവെടുപ്പ് സീസണാണ് ഇപ്പോൾ. നഗരിയിലെ വിവിധ പച്ചക്കറികളുടെയും പഴങ്ങളുടെയും വിപണികളിൽ നല്ല തിരക്ക് തുടങ്ങി. പ്രാദേശിക ഉൽപ്പന്നങ്ങളുടെ അപൂർവശേഖരങ്ങളാണ് വിപണിയിൽ. വേറിട്ട പഴങ്ങളുടെയും പച്ചക്കറികളുടെയും അപൂർവ കാഴ്ച്ച കാണാനും വിൽപനക്കും എത്തുന്നവരുടെ സാന്നിധ്യവും വർധിച്ചു.
പ്രാദേശിക ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാരം പരിശോധിക്കാനും വിവിധ ഭാഗങ്ങളിൽ പരിശോധനയുമായി അധികൃതരും രംഗത്തുണ്ട്. ത്വാഇഫ് ഗവർണറേറ്റിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ഓഫീസ് കേന്ദ്രമാക്കി നഗരത്തിലെ വിവിധ പച്ചക്കറി, പഴക്കടകളിൽ പരിശോധനാപര്യടനം ശക്തമാക്കി.
ത്വാഇഫിലെ പഴം- പച്ചക്കറി വിൽപനകേന്ദ്രത്തിൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ
സൗദിയിലെ പ്രധാനപ്പെട്ട കാർഷിക ഉല്പാദന സീസണുകളിലൊന്നാണ് ത്വാഇഫ് പഴ സീസൺ. ഗവർണറേറ്റിൽ വലിയ കാർഷിക വളർച്ചയാണ് ഇപ്പോൾ. പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഉപഭോക്തൃ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്ന സംഘടിതവും സുരക്ഷിതവുമായ വിൽപ്പന അന്തരീക്ഷം സൃഷ്ടിക്കാൻ പ്രത്യേക കാമ്പയിൻ നടപ്പാക്കിയിട്ടുണ്ട്.
കാർഷിക ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പാക്കിയത് വിജയം കൈവരിച്ചു.
കാർഷിക മേഖലയിൽ പാലിക്കേണ്ടുന്ന നിയമം ലംഘിച്ചാൽ ശക്തമായ നടപടിയും പിഴയും നടപ്പാക്കാനും മന്ത്രാലയം ജാഗ്രത പാലിക്കുന്നുണ്ട്.
ത്വാഇഫിലെ പഴം- പച്ചക്കറി വിൽപനകേന്ദ്രം
കാർഷിക മേഖലയിൽ മികച്ച അന്തരീക്ഷം ഉണ്ടാക്കാനും ഗുണനിലവാരമുള്ള പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കാനും മന്ത്രാലയം എല്ലാവിധ ഒരുക്കവും പൂർത്തിയാക്കിയെന്ന് പരിസ്ഥിതി മന്ത്രാലയ ഓഫീസ് ഡയറക്ടർ എൻജി. ഹാനി ബിൻ അബ്ദുറഹ്മാൻ അൽ ഖാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

