ഫ്രോസ്റ്റ് നഹ്ദ എഫ്.സി ജഴ്സി പ്രകാശനം ചെയ്തു
text_fieldsഫ്രോസ്റ്റ് നഹ്ദ എഫ്.സി ജഴ്സി പ്രകാശന ചടങ്ങിൽനിന്ന്
റിയാദ്: ഫ്രോസ്റ്റ് ലൈൻ നഹ്ദ എഫ്.സിയുടെ ടീം ജഴ്സി പ്രകാശനംചെയ്തു. റിയാദ് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫ്രോസ്റ്റ് ലൈൻ ലോജിസ്റ്റിക് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് ശശിധരൻ, ജഷ്മിദ് പുത്തിയേട്ടിൽ എന്നിവരിൽനിന്ന് ടീം ക്യാപ്റ്റൻ മുഹമ്മദ് ഷിഹാബ് പുതിയവീട്ടിൽ ടീമിന്റെ ജഴ്സി ഏറ്റുവാങ്ങി.
മീഡിയവൺ സൂപ്പർ കപ്പ് 2023ൽ റിയാദിലെ പ്രമുഖ 16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഇത്തവണ ഫ്രോസ്റ്റ് ലൈൻ ലോജിസ്റ്റിക്സ് നഹ്ദ എഫ്.സി മത്സരിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. നഹ്ദ എഫ്.സി കമ്മിറ്റി അംഗങ്ങളായ നസീബ് പുത്തൻപീടിക, ജാഫർ കുന്നത്തൊടി, സെയ്ഫുദ്ദീൻ തൂമ്പത്ത്, സൽമാൻ, സുഹൈൽ മങ്കരത്തൊടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

