Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​യി​ൽ​നി​ന്ന്...

ഇ​ന്ത്യ​യി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ വാ​ക്സി​ൻ നി​ർ​ബ​ന്ധ​മി​ല്ല

text_fields
bookmark_border
ഇ​ന്ത്യ​യി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ വാ​ക്സി​ൻ നി​ർ​ബ​ന്ധ​മി​ല്ല
cancel

ജി​ദ്ദ: ഇ​ന്ത്യ​യി​ൽ​നി​ന്നു നേ​രി​ട്ട് സൗ​ദി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല. നാ​ട്ടി​ൽ​നി​ന്ന്​ ഒ​രു ഡോ​സോ ര​ണ്ടു ഡോ​സോ വാ​ക്സി​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​രും ഒ​റ്റ ഡോ​സ് പോ​ലും ഇ​തു​വ​രെ എ​ടു​ക്കാ​ത്ത​വ​ർ​ക്കു​മെ​ല്ലാം സൗ​ദി​യി​ലെ​ത്തി​യാ​ൽ അ​ഞ്ചു ദി​വ​സ​ത്തെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ണ്. നി​ല​വി​ൽ സൗ​ദി​യി​ൽ​നി​ന്നും ര​ണ്ട് ഡോ​സ്​ എ​ടു​ത്ത​വ​ർ​ക്കും നേ​ര​േ​ത്ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ​നി​ന്നും ഇ​ള​വ് അ​നു​വ​ദി​ച്ച വി​ഭാ​ഗ​ങ്ങ​ൾ​ക്കും മാ​ത്ര​മേ ക്വാ​റ​ൻ​റീ​ൻ നി​ബ​ന്ധ​ന​യി​ൽ​നി​ന്ന്​ ഒ​ഴി​വ്​ ല​ഭി​ക്കൂ. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മു​ള്ള​വ​ർ ത​ങ്ങ​ൾ യാ​ത്ര ചെ​യ്യു​ന്ന വി​മാ​ന​ക്ക​മ്പ​നി​യു​ടെ കീ​ഴി​െ​ല ഹോ​ട്ട​ലു​ക​ളി​ലോ രാ​ജ്യ​ത്ത് ക്വാ​റ​ൻ​റീ​നു​വേ​ണ്ടി അം​ഗീ​ക​രി​ച്ച ഹോ​ട്ട​ലു​ക​ളി​ലോ അ​ഞ്ച് ദി​വ​സ ക്വാ​റ​ൻ​റീ​ന്​ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണം. ഇ​വ​ർ സൗ​ദി​യി​ലെ​ത്തി 24 മ​ണി​ക്കൂ​റി​നു​ള്ളി​ലും അ​ഞ്ചാം​ദി​വ​സ​വും കോ​വി​ഡ് പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​വു​ക​യും വേ​ണം. അ​തേ​സ​മ​യം, സൗ​ദി​യി​ലെ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ പു​റ​ത്തി​റ​ങ്ങ​ണ​മെ​ങ്കി​ൽ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നെ​ടു​ത്തി​രി​ക്ക​ണം. ക​ട​ക​ളി​ലും പൊ​തു​യി​ട​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കാ​നും പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​നും ഇ​ത്​ നി​ർ​ബ​ന്ധ​മാ​ണ്. വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച്​ ത​വ​ക്ക​ൽ​നാ ആ​പ്ലി​ക്കേ​ഷ​നി​ൽ ഇ​മ്യൂ​ൺ സ്​​റ്റാ​റ്റ​സും ​നേ​ട​ണം. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്കേ എ​ല്ലാ​യി​ട​ത്തും പ്ര​വേ​ശി​ക്കാ​നാ​വൂ. അ​തു​കൊ​ണ്ട്​ നാ​ട്ടി​ൽ​നി​ന്ന്​ കോ​വി​ഷീ​ൽ​ഡ്‌ വാ​ക്സി​ൻ ര​ണ്ട് ഡോ​സും പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ ലി​ങ്കി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത് ത​വ​ക്ക​ൽ​ന ആ​പ്പി​ൽ സ്​​റ്റാ​റ്റ​സ് കൃ​ത്യ​മാ​യി അ​പ്ഡേ​റ്റ് ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Immunization
News Summary - From India to Saudi The immunization vaccine is not mandatory
Next Story